വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ സഹകരണത്തോടെ ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ നടപ്പാക്കുന്ന ക്നാനായ ഹദ്യൂസാ ക്ലബ് ചാരിറ്റി പ്രോജെക്ടിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. ഇടവകയിലും ഈ പ്രദേശത്തുമുള്ള രോഗികളായവര്‍ക്ക് ആവശ്യമായ ഹോസ്പിറ്റല്‍ ബെഡ്, വീല്‍ ചെയര്‍, എയര്‍ ബെഡ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ മുതലായവ സൗജന്യമായി ഉപയോഗിക്കാന്‍ നല്കുന്ന പ്രൊജക്റ്റ് ആണ് നടപ്പിലാക്കുന്നത്. വികാരി ഫാ.ലുക്ക് കരിമ്പില്‍ അധ്യക്ഷത വഹിച്ചു. ഹദ്യൂസാ ക്ലബ്ബ് പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളി ആമുഖ സന്ദേശം നല്കി. ജോയിന്റ് സെക്രട്ടറി ജോര്‍ജ് തൈക്കനാട്ട്, കൂടാരയോഗം കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ജോസ് പ്ലാത്താനത്ത്, ഏറ്റുമാനൂര്‍ വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി പ്രസിഡന്റ് ജോസ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.