സാന്‍ ഹൊസെയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

സാന്‍ ഹൊസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കണ്‍ വാലിയില്‍പെട്ട സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു .
ഓഗസ്റ്റ് 22 ,23 ,24 ,25 തിയതികളില്‍ ആയിരുന്നു തിരുന്നാള്‍ ആഘോഷങ്ങള്‍ . തിരുന്നാളിന്റെ ആദ്യദിനമായ ഓഗസ്റ്റ് 22ന് മരിച്ചവരുടെ ഓര്‍മദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ് 23ന് പ്രസുദേന്തി വാഴ്ചയും , കൊടിയേറ്റും തുടര്‍ന്ന് ഫാ:ആന്‍സണ്‍ OFM വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു.

Screenshot
Screenshot

ഓഗസ്റ്റ് 23 ന് വൈകിട്ട് ഇടവകയുടെ മുന്‍ വികാരി ഫാ :മാത്യു മേലേടത്തിന്റെ നേതൃത്വത്തില്‍ ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടന്നു. ഫാ : ജോണ്‍സന്‍ ചെമ്മാച്ചേരില്‍ കുര്‍ബാന മധ്യേ തിരുന്നാള്‍ സന്ദേശവും തിരുന്നാള്‍ മംഗളങ്ങളും നേര്‍ന്നു . പള്ളിയിലെ കര്‍മങ്ങള്‍ക്കു ശേഷം പള്ളി ഹാളില്‍ സ്‌നേഹ വിരുന്നും ഇടവകയിലെ കലാകാരന്‍മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ കലാസന്ധ്യയും അരങ്ങേറി. അനു അമോല്‍ ചെറുകര , ഭാഗ്യ മാര്‍ക്ക് നെടുംചിറ എന്നിവരാണ് ഈ കലാസന്ധ്യയ്ക്കു നേതൃത്വം നല്‍കിയത്

മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് 25ന് ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന നടന്നു . ഫാ :ബോബന്‍ വട്ടംപുറത്തു , ഫാ : മാത്യു മേലേടത്ത്, ഫാ : സിജോ തറക്കുന്നേല്‍ , ഫാ : സാജു ജോസഫ് , ഇടവക വികാരി ഫാ:ജെമി പുതുശ്ശേരില്‍ എന്നിവരായിരുന്നു കാര്‍മികത്വം വഹിച്ചത് . കുര്‍ബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു . നാട്ടിലെ പെരുന്നാളുകളെ ഓര്‍മപെടുത്തും വിധം യുവജനവേദിയും KCYL കുട്ടികളും പലതരം സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു . സ്നേഹവിരുന്നിനിടയില്‍ ഈ തിരുന്നാള്‍ മംഗളകരമായി നടത്തുവാന്‍ സഹായിച്ച ഇടവകാംഗങ്ങള്‍ക്കൊപ്പം ഈ തിരുനാളില്‍ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്‌നേഹവും ഇടവക വികാരി ഫാ: ജെമി പുതുശ്ശേരി രേഖപ്പെടുത്തി . ഈ തിരുന്നാള്‍ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ജയ്മീ & ജെസ്സി മാച്ചാത്തില്‍നെ പ്രത്യേകം അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

ഇടവകയിലെ കൈക്കാരന്‍മാരായ ജോസ് മാമ്പള്ളില്‍ , റോബിന്‍ ഇലഞ്ഞിക്കല്‍ ,ഗോഡ്സണ്‍ ആകാശാല , പാരിഷ് സെക്രട്ടറി താര മാവേലി , പാരിഷ് കൗണ്‍സില്‍ മെമ്പേഴ്സ് , Volunteers , KCCNC എക്‌സിക്യൂട്ടീവ് , CCD ടീച്ചേഴ്സ് ,സാക്രിസ്റ്റന്‍സ് എന്നിവര്‍ ഈ തിരുനാളിനു നേതൃത്വം നല്‍കി .

അമോല്‍ ചെറുകര

Screenshot
Screenshot
Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയം – മാര്‍ കുര്യന്‍ വയലുങ്കല്‍

Next Post

Thirunal In San Jose

Total
0
Share
error: Content is protected !!