ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയം – മാര്‍ കുര്യന്‍ വയലുങ്കല്‍

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാളില്‍ പങ്കെടുക്കാനായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ബിഷപ്പ് മാര്‍ കുര്യന്‍ വയലിങ്കല്‍ സെന്‍മേരിസ് ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു . സെന്‍മേരിസ് ഇടവകയില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന മിഷന്‍ ലീഗ് യൂണിറ്റിന് എല്ലാവിധ മംഗളങ്ങള്‍ അര്‍പ്പിക്കുകയും ഇക്കാലം എത്രയും സംഘടന ചെയ്ത എല്ലാ നല്ല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമെന്നും സെന്‍മേരിസ് മിഷന്‍ലീഗ് യൂണിറ്റ് വഴി വളരെയേറെ പേര്‍ക്ക് നന്മ ലഭിച്ചു എന്നറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം ഉണ്ടെന്നും മുന്നോട്ടു ഉള്ള എല്ല പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ ആശംസകളും ദൈവാനുഗ്രഹവും നേരുന്നു എന്നും പിതാവ് പറയുകയുണ്ടായി.
സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ വികാരി ഫാദര്‍ സിജു മുടക്കോടിയില്‍ ഇടവയിലെ എല്ലാ മിനിസ്ടറികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ വളരെ ശ്രദ്ധാലുമാണ്. മതബോധന സ്‌കൂളിലെ നാലാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 180 ഓളം കുട്ടികളാണ് മിഷന്‍ലീഗ് സംഘടനയില്‍ അംഗങ്ങള്‍ ആയിട്ടുള്ളത്. ഈ കുട്ടികളെ 15 കുട്ടികള്‍ അടങ്ങുന്ന 12 ഉപ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു ഗ്രൂപ്പ് ലീഡറെയും കൂടാതെ അഞ്ചു പേരുള്ള ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിയമിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഇടവകയിലുള്ളത്.
ഈ കമ്മിറ്റിയാണ് മിഷന്‍ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നടത്തിവരുന്നത്.
വിശ്വാസ പരിശീലനത്തോടൊപ്പം വ്യക്തിത്വവികാസവും സംഘടനയുടെ മുദ്രാവാക്യങ്ങള്‍ ആയ സ്‌നേഹം ,സഹനം സേവനം ,ത്യാഗം എന്നിവയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള വിവിധയിനം കര്‍മ്മപരിപാടികളും കാരുണ്യ പ്രവര്‍ത്തികളും അതോടൊപ്പം തീര്‍ത്ഥാടനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാവര്‍ഷവും യൂണിറ്റ് ഡയറക്ടേഴ്‌സ് കുട്ടികള്‍ക്കായി വിഭാവനം ചെയ്തു കൊണ്ടിരിക്കുന്നത്. യൂണിറ്റ് ഡിറക്ടര്‍സ് ആയ ജോജോ ആനാലില്‍, സിസ്റ്റര്‍ ജെസ്സീന ,സൂര്യ കരികുളം എന്നിവര്‍ ഇടവക വികാരി ഫാദര്‍ സിജു മുടക്കോടിയലിന്റെ മാര്‍ഗനിര്‍ദേശത്തില്‍ മതബോധന അധ്യാപകരോടൊപ്പം ഒത്തുചേര്‍ന്ന് മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കൊണ്ടിരിക്കുന്നു.

 

Previous Post

അഗതികളുടെ അമ്മയുടെ തിരുനാള്‍ ആഘോഷിച്ച് ബെന്‍സന്‍വില്‍ ഇടവക

Next Post

സാന്‍ ഹൊസെയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

Total
0
Share
error: Content is protected !!