കെ.സി.വൈ.എല്‍ അദ്ധ്യാപകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് അദ്ധ്യാപകര്‍ക്കായി ‘Changing Trends In Education And The Importance Of Upskilling And Reskilling Of Teachers’ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 5 വൈകുന്നേരം 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ.സി.വൈ.എല്‍ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടര്‍ച്ചയായാണ് അദ്ധ്യാപകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചത്.

കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.ടോം ജോസഫ് (Director- New Initiatives, Jain Deemed to be University ) ഉദ്ഘാടനം നിര്‍വഹിക്കുകയും സെമിനാര്‍ നയിക്കുകയും ചെയ്തു.

അതിരൂപത ചാപ്ലയിന്‍ ഫാ. റ്റീനേഷ് കുര്യന്‍ പിണര്‍ക്കയില്‍, സെക്രട്ടറി അമല്‍ സണ്ണി,ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി. ലേഖ SJC, ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍,അലന്‍ ജോസഫ് ജോണ്‍,ബെറ്റി തോമസ്,അലന്‍ ബിജു, എന്നിവര്‍ നേതൃത്വം നല്‍കി.50 ഓളം പേര്‍ മീറ്റിംഗ് ല്‍ പങ്കെടുത്തു.
നൂതന സാങ്കേതിക വിദ്യകളെ കൃത്യമായി പ്രയോജനപ്പെടുത്തി കുട്ടികളുമായി കണക്റ്റഡ് ആയിരിക്കുവാന്‍ അധ്യാപകര്‍ നിരന്തരം ശ്രമിക്കണം എന്ന് ഡോ ടോം ജോസഫ് അഭിപ്രയപ്പെട്ടു.

 

Previous Post

അധ്യാപക ദിനം

Next Post

അധ്യാപക ദിനാചരണവും പൂര്‍വ്വ വിദ്യാര്‍ത്ഥിയെ ആദരിക്കലും

Total
0
Share
error: Content is protected !!