സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ലിങ്കേജ് വായ്പ ഒരുക്കി മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിലും, എളുപ്പത്തിലും സ്വാശ്രയസംഘാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിവിധ തരത്തിലുള്ള വായ്പ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന ക്രഡിറ്റ് ലിങ്കേജ് വായ്പാ പദ്ധതിയുടെ ഭാഗമായി പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ്ഹാളില്‍ വച്ച് മടമ്പം മേഖലയിലെ സ്വാശ്രയസംഘാംഗങ്ങളില്‍ വായ്പ ആവശ്യമുള്ള ഗ്രൂപ്പുകളുടെ ലീഡേഴ്‌സിന്റെ മീറ്റിങ് നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിന്റെ ഉദ്ഘാടനം പയ്യാവൂര്‍ സെന്റ് ആന്‍സ് പള്ളി അസി. വികാരി. ഫാ. ലിന്റോ തണ്ടയില്‍ നിര്‍വ്വഹിച്ചു.

മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സ്വാഗതം ആശംസിച്ചു. ധനലക്ഷമി ബാങ്ക് സീനിയര്‍ മാനേജര്‍ അരവിന്ദാക്ഷന്‍ പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത മീറ്റിങില്‍ വച്ച് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മടമ്പം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 16-വനിതാസ്വശ്രയസംഘാംഗങ്ങളിലെ 111-വനിതകള്‍ക്ക് ഒരു കോടി പത്ത് ലക്ഷം രൂപയുടെ ലിങ്കേജ് വായ്പ ലഭ്യമാക്കുവാനുള്ള ക്രമീകരണങ്ങള്‍ നടത്തി. ധനലക്ഷമി ബാങ്ക് മട്ടന്നൂര്‍ ശാഖാ മാനേജര്‍. മഞ്ജു, മാസ്സ് കോ-ഓര്‍ഡിനേറ്റര്‍. റെനി സിബി എന്നിവര്‍ നേതൃത്വം നല്കി. പ്രോഗ്രാമില്‍ 16-ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് 32-ലീഡേഴ്‌സ് പങ്കെടുത്തു.

 

Previous Post

Knanaya Region Catechism Logo Released

Next Post

സൗത്ത് ഇന്ത്യന്‍ കരാട്ടെ മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി

Total
0
Share
error: Content is protected !!