ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാം

മടമ്പം പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ശാരീരികക്ഷമതാ പരിപാടി നടന്നു. പരിശീലന പരിപാടിയുടെ റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീജിത്ത് ആര്‍ ആയിരുന്നു. കോളേജ് വൈസ് പ്രിന്‍സിപ്പലും ഫിസിക്കല്‍ സയന്‍സ് വിഭാഗം മേധാവിയുമായ ഡോ. പ്രശാന്ത് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ.സിനോജ് ജോസഫ് സ്വാഗതം പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന പരിശീലന പരിപാടി മാനസികാരോഗ്യം, ശാരീരിക ക്ഷമത, എയ്‌റോബിക് പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയ ബഹുമുഖ പരിപാടിയായിരുന്നു.ശാരീരിക ക്ഷമത തിരഞ്ഞെടുക്കാന്‍ ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേക പരിശീലന പരിപാടികള്‍ നല്‍കി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലന സെഷനുകള്‍ നടത്തുന്നതിനായി വിദ്യാര്‍ത്ഥികളുടെ ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു.

 

Previous Post

കൂള്‍ റെസ്റ്റോറേറ്റീവ് യോഗ പ്രോഗ്രാം

Next Post

പി കെ എം കോളേജ് നേതൃത്വത്തില്‍ ദേശീയ കായികദിനാഘോഷം

Total
0
Share
error: Content is protected !!