നടുതലതിരുന്നാള്‍ ആഘോഷിച്ചു

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ വിളവെടുപ്പ് മഹോത്സവമായി നടുതലതിരുന്നാള്‍ ആഘോഷിച്ചു.
ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അനേകം പാവങ്ങള്‍ക്ക് സഹായമേകുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാനായാണ് നടുതലതിരുനാള്‍ നടത്തിയത്. ഇടവക വിശ്വാസ സമൂഹം ദൈവാലയത്തില്‍ കാഴ്ചയായി
തങ്ങളുടെ വിളഭൂമിയില്‍ വിളയിച്ചെടുത്ത വിഭവങ്ങള്‍അര്‍പ്പിച്ചു. തുടര്‍ന്ന് വിന്‍സെന്റ്ഡി പോളിലൂടെ ഇടവകാംഗങ്ങള്‍ അതുവാങ്ങി സംഘടനയുടെ ചാരിറ്റിയിലേയ്ക്ക് സംഭാവനയായി നല്‍കി. വിളവിന്റെ നാഥന് കൃതജ്ഞതയുടെ ഉത്സവമായാണ് നടുതലത്തിരുനാള്‍ ആഘോഷിച്ചത്..  ക്രമീകരണങ്ങള്‍ക്ക് ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലിജു മാത്യു, ബിനോയ് കിഴക്കനടി, മാത്യു ഇടിയാലില്‍, തോമസ് തേവര്‍മറ്റത്തില്‍, ജിമ്മി മുള്ളന്‍കുഴിയില്‍ എന്നിവര്‍ നേതൃത്വംനല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

 

 

 

 

Previous Post

എട്ടുനോമ്പ് തിരുനാളിന് ബെന്‍സന്‍വില്‍ ഇടവകയില്‍ തുടക്കമായി

Next Post

പികെഎം കോളേജില്‍ എക്‌സലന്‍സ് ഫെസ്റ്റ് – 2024

Total
0
Share
error: Content is protected !!