എട്ടുനോമ്പ് തിരുനാളിന് ബെന്‍സന്‍വില്‍ ഇടവകയില്‍ തുടക്കമായി

ഷിക്കാഗോ: പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്തംബര്‍ 1 മുതല്‍ 8 വരെ ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം എട്ടുനോമ്പു തിരുനാളിന് തുടക്കമായി.ഇടവകയിലെ എല്ലാ സ്ത്രീജനങ്ങളുടെയും നേതൃത്വത്തിലാണ് തിരുനാള്‍ നടക്കുന്നത്. മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഒരുങ്ങി നോമ്പുനോറ്റ് തിരുനാളിന് പ്രത്യേകം എല്ലാവരും ഒരുങ്ങുകയാണ്.. ഈ എട്ടു ദിനങ്ങളിലും ജപമാലയും വി.കുര്‍ബ്ബാനയും നൊവേനയും നടത്തപ്പെടും. തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് സ്ത്രീ ജനങ്ങള്‍ പരി. അമ്മയുടെ ദര്‍ശന സമൂഹത്തില്‍ അംഗങ്ങള്‍ ആയി മാറി. പരി. അമ്മയുടെ ജനനത്തിരുന്നാള്‍ ദിവസമായ സെപ്തംബര്‍ 8 പ്രത്യേകം പരിപാടികള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചുവരുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍PRO

 

 

Previous Post

സോനാ സാബുവിനെ ആദരിച്ചു

Next Post

നടുതലതിരുന്നാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!