മുട്ടം: പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് സ്വര്‍ണ്ണം നേടി ക്നാനായ സമുദായത്തിന്‍്റെ അഭിമാനമായി മാറിയ മ്രാല ഇടവക അംഗം ബൈജു ലൂക്കോസിനെ കെ സി വൈ എല്‍ അതിരൂപത സമിതി ആദരിച്ചു. മുട്ടം സെന്‍്റ് മേരിസ് ദേവാലയത്തില്‍ നടന്ന ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സര വേദിയില്‍ വെച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് മൊമെന്‍്റോ നല്‍കുകയും കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ പൊന്നാട അണിയിക്കുകയും ചെയ്തു .
മുട്ടം യൂണിറ്റ് ചാപ്ളയിന്‍ ഫാ സജി പുത്തന്‍പുരക്കല്‍, ഫൊറോന ചാപ്ളയിന്‍ ഫാ ദിപു ഇറപുറത്ത്, ലൂക്കാ കുറുപ്പിനകത്ത്.അതിരൂപത സെക്രട്ടറി അമല്‍ സണ്ണി,അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി ലേഖ, ഭാരവാഹികളായ നിതിന്‍ ജോസ്,ബെറ്റി തോമസ്,അലന്‍ ജോസഫ്, ചുങ്കം ഫൊറോന പ്രസിഡന്‍്റ് സ്റ്റീഫന്‍ തങ്കച്ചന്‍,മുട്ടം യൂണിറ്റ് ഡയറക്ടര്‍ യൂ കെ സ്റ്റീഫന്‍ ഉറുമ്പില്‍, അഡൈ്വസര്‍ സി.ത്രേസ്യാമ്മ , ഭാരവാഹികളായ ജേക്കബ് പാറയില്‍, ഷെറിന്‍ തങ്കച്ചന്‍,സ്റ്റെഫിയ സ്റ്റീഫന്‍, ഡിയോണ്‍ സാബു എന്നിവര്‍ സംബന്ധിച്ചു.