ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദൈവാലയം പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്തംബര്‍ 1 മുതല്‍ 8 വരെ ഭക്ത്യാദരപൂര്‍വ്വം എട്ടുനോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. ഇടവകയിലെ എല്ലാ സ്ത്രീ ജനങ്ങളുടെയും നേതൃത്വത്തിലാണ് തിരുനാള്‍ നടത്തപ്പെടുന്നത്. മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഒരുങ്ങി നോമ്പുനോറ്റ് തിരുനാളിന് പ്രത്യേകം ഒരുങ്ങുന്നു. എല്ലാ ദിവസവും ജപമാലയും വി.കുര്‍ബ്ബാനയും നൊവേനയും നടത്തപ്പെടും. തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് സ്ത്രീ ജനങ്ങള്‍ പരി. അമ്മയുടെ ദര്‍ശന സമൂഹത്തില്‍ അംഗങ്ങള്‍ ആയി മാറും. പരി. അമ്മയുടെ ജനനത്തിരുന്നാള്‍ ദിവസമായ സെപ്തംബര്‍ 8 പ്രത്യേകം പരിപാടികള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO