ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കേരള സംസ്ഥാന പട്ടിക വികസന വകുപ്പിന്റെയും സാമൂഹ്യ സന്നദ്ധ സേന കേരള യൂത്ത് ലീഗ് അക്കാദമിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ത്രിദ്വിന കാര്യക്ഷമത പരിപോഷണ ശില്‍പ്പശാലയ്ക്ക് തുടക്കമായി. ഇടുക്കി ജില്ലയിലെ പ്രമുഖ കോളേജുകള്‍ ആയ ഇടുക്കി മെഡിക്കല്‍ കോളേജ്, ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജ്, തൊടുപുഴ അല്‍ എസ്സര്‍ ലോ കോളേജ്, പൈനാവ് മോഡല്‍ പോളിടെക്നിക്, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് , എന്നീ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രൊജക്റ്റ് ത്രൈവിലൂടെ കാര്യക്ഷമത പരിപോഷണം നല്‍കുന്നത്. തടിയന്‍പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച ശില്‍പ്പശാല ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. ഇടുക്കി സബ് കളക്ടര്‍ ഡോക്ടര്‍ അരുണ്‍ എസ് നായര്‍ ഐ എ എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ പൈനാവ് ദിവ്യ ജോര്‍ജ്, അല്‍ എസ്സര്‍ ലോ കോളേജ് അസ്സോസിയേറ്റ് പ്രൊഫസ്സര്‍ മാധുരി ആനന്ദ്, മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥി ഡോക്ടര്‍ ദിവ്യ റാണി, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.