ജീവനോപാദി പുനസ്ഥാപന പദ്ധതി ധനസഹായം ലഭ്യമാക്കി

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങളിലൂടെ വരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ജീവനോപാദി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ധനസഹായ വിതരണ സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, , കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പെട്ടിക്കട, തയ്യല്‍ യൂണീറ്റുകള്‍, പലഹാരക്കട, നിത്യോപയോഗ സാധന നിര്‍മ്മാണ യൂണിറ്റുകള്‍, സ്‌റ്റേഷനറി ഷോപ്പുകള്‍, തുണിക്കട തുടങ്ങിയവ ആരംഭിക്കുന്നതിനാണ് ധന സഹായം ലഭ്യമാക്കിയത്.

Previous Post

ചാലക്കുടി: കുറുപ്പന്തറ ആക്കാംപറമ്പില്‍ ഷിജോ ജോസഫ്

Next Post

സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്‍്റെ രജതജൂബിലിക്ക് തുടക്കമായി

Total
0
Share
error: Content is protected !!