രാജപുരം :ബിരുദ വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട് സമൂഹ ത്തിനിടയില്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക എന്ന അവബോധത്തോടെ ഫ്രാണ്ടിയേസ് ഇന്‍ ബയോളജിക്കല്‍ ആന്‍ഡ് ഐ പി ആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ വച്ച് ആഗസ്റ്റ് 22 -)o തീയതി നടന്നു. പ്രസ്തുത കോളേജിലെ മൈക്രോ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. സിനോഷ് സ്‌കറിയാച്ഛന്‍ സ്വാഗതം ഭാഷണം നടത്തിക്കൊണ്ട് സെമിനാറിന് തുടക്കം കുറി ച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷസ്ഥാനം വഹിച്ചു. ശേഷം മുഖ്യാതിഥിയായ കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റ് KSCSTE-TBGRI മുന്‍ ഡയറക്ടറും കേരള ബയോടെക്‌നോളജി കമ്മീഷന്റെ അഡൈ്വസറും കൂടിയായ പ്രൊഫ. ജി എം നായര്‍ സെമിനാര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.മൈക്രോ ബയോളജി സൊസെറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ പ്രൊഫ. ഡോ എ എം ദേശ്മുഖ് സെമിനാര്‍ സന്ദേശം പങ്ക് വെച്ചു. മൈക്രോ ബയോളജി വിഭാഗം തലവന്‍ ഡോ. വിനോദ് എന്‍ വി, ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂറ്റേഷണല്‍ ബയോളജി വിഭാഗം തലവന്‍ ഡോ ഷിജു ജേക്കബ് എന്നിവര്‍ ആശംസ അറിയിച്ചു.
ഉദ്ഘാടന പരുപാടിക്ക് നന്ദിയറിയിച്ചു സംസാരിച്ചത് കേന്ദ്ര സര്‍വകലാശാല പ്ലാന്റ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജാസ്മിന്‍ എം ഷാ ആണ്. വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട് സമൂഹ ത്തിനിടയില്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക എന്ന അവബോധത്തോടെ
ഫ്രാണ്ടിയേസ് ഇന്‍ ബയോളജിക്കല്‍ ആന്‍ഡ് ഐ പി ആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ വച്ച് ആഗസ്റ്റ് 22 -)o തീയതി നടന്നു. പ്രസ്തുത കോളേജിലെ മൈക്രോ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. സിനോഷ് സ്‌കറിയാച്ഛന്‍ സ്വാഗതം ഭാഷണം നടത്തിക്കൊണ്ട് സെമിനാറിന് തുടക്കം കുറി ച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷസ്ഥാനം വഹിച്ചു. ശേഷം മുഖ്യാതിഥിയായ കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റ് KSCSTE-TBGRI മുന്‍ ഡയറക്ടറും കേരള ബയോടെക്‌നോളജി കമ്മീഷന്റെ അഡൈ്വസറും കൂടിയായ പ്രൊഫ. ജി എം നായര്‍ സെമിനാര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ നൈപുണികത വളര്‍ത്തുന്നതില്‍ ജീവശാസ്ത്രത്തിന്റെ പങ്ക് അദ്ദേഹം വ്യക്തമാക്കി .മൈക്രോ ബയോളജി സൊസെറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ പ്രൊഫ. ഡോ എ എം ദേശ്മുഖ് സെമിനാര്‍ സന്ദേശം പങ്ക് വെച്ചു.ഗവേഷണപഠനത്തില്‍ ഐ. പി. ആര്‍ ന്റെ പ്രാധാന്യം ചുരുക്കം ചില ഉദാഹരണങ്ങളോടുകൂടി അദ്ദേഹം വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചു.മൈക്രോ ബയോളജി വിഭാഗം തലവന്‍ ഡോ. വിനോദ് എന്‍ വി, ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂറ്റേഷണല്‍ ബയോളജി വിഭാഗം തലവന്‍ ഡോ ഷിജു ജേക്കബ് എന്നിവര്‍ ആശംസ അറിയിച്ചു. ഉദ്ഘാടന പരുപാടിക്ക് നന്ദിയറിയിച്ചു സംസാരിച്ചത് കേന്ദ്ര സര്‍വകലാശാല പ്ലാന്റ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജാസ്മിന്‍ എം ഷാ ആണ്.
ഔദ്യോഗിഗമായ ഉദ്ഘാടന ചടങ്ങിനുശേഷം വ്യത്യസ്തമായ ശാസ്ത്ര വിഷയങ്ങളില്‍ ഡോ. എ. ജി പാണ്ടുരംഗന്‍,പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ. ശ്രീജിത്ത് പി പണിക്കര്‍, ഡോ ജാസ്മിന്‍ എം ഷാ എന്നിവര്‍ പ്രബന്ധ അവതരണം നടന്നു.വിദ്യാര്‍ഥികളുമായുള്ള ശാസ്ത്രീയ ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ മിന്‍ഹാന ഇന്‌ഗ്രെഡിയന്റ്‌സ് ഡയറക്ടര്‍, പ്രൊഫ. രാജേഷ്. ആര്‍ എന്നിവരടങ്ങുന്ന സംഘം സയന്റിഫിക് സെക്ഷന്‍ നടത്തി.വിദ്യാര്‍ഥികളില്‍ ശാസ്ത്ര നൈപുണികത വളര്‍ത്തുക എന്നതായിരുന്നു ഈ സെമിനാറിന്റെ ഉത്തമ ലക്ഷ്യം.