കടുത്തുരുത്തി : കടുത്തുരുത്തി ഫൊറോനായിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂടിവരവ് തുവാനീസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് നടത്തപ്പെട്ടു. അഭി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ പരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കടമകളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ഫൊറോനയിലെ എല്ലാ വൈദികരും മീറ്റിംഗില്‍ സംബന്ധിച്ചു. 135 അംഗങ്ങള്‍ സംബന്ധിച്ച് മീറ്റിംഗ് ഏറെ ഫലപ്രദമായിരുന്നു. തങ്ങളുടെ കടമകള്‍ എന്താണെന്ന് അറിയാനും മനസ്സിലാക്കുവാനും ലഭിച്ച അവസരമാണ് ഇത് എന്നും അടുത്ത മൂന്നു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സമിതി അംഗങ്ങള്‍ എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് അഭി. പിതാവ് ഓര്‍മിപ്പിച്ചു. ഇടവകയോട് ചേര്‍ന്നു വിശ്വാസത്തില്‍ ജീവിച്ച് തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുമ്പോള്‍ ഈശോയോട് ചേര്‍ന്ന് ദൈവരാജ്യത്തെ കുറിച്ചുള്ള ചിന്തകള്‍ തന്നെയാണ് പങ്കുവെക്കുന്നത് എന്നും ഓര്‍മിപ്പിച്ചു. സാബു അബ്രഹാം മുണ്ടകപ്പറമ്പില്‍ നന്ദി അറിയിച്ചു.