പാര്‍ക്കിന്‍സന്‍സ് രോഗത്തിന് പരിഹാരമായി ; DBS സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി കാരിത്താസ്

കോട്ടയം: പാര്‍ക്കിന്‍സന്‍സ് രോഗത്തിന് പരിഹാരമായ DBS സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രി ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ്. തലച്ചോറില്‍ നമ്മുടെ ചലനങ്ങളുടെ വേഗത നിയന്ത്രിക്കുന്ന ഡോപാമിന്‍ കോശങ്ങളുടെ തേയ്മാനം സംഭവിക്കുന്നത് മൂലം വരുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍ രോഗം. എന്ത് കൊണ്ട് രോഗം വരുന്നു എന്നത് ശാസ്ത്ര ലോകം അന്വേഷിച്ചു വരുന്നു. കൈ കാലുകളുടെ വിറയല്‍, വേഗത കുറവ്, ബലം പിടിത്തം ഉണ്ടാകുക മുതലായവയാണ് ഇതിന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍.ഓരോ രോഗികളിലും കാണുന്ന ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് മരുന്നിനോട് പ്രതികരിക്കാത്ത വിറയല്‍ ആണ് പ്രശ്‌നമുണ്ടാക്കുന്നതെങ്കില്‍ ചിലര്‍ക്ക് വേഗതക്കുറവു മൂലം ആകും ബുദ്ധിമുട്ട്. രോഗലക്ഷണങ്ങള്‍ ശരീരത്തിന്റെ ഒരു വശത്ത് തുടങ്ങി ക്രമേണ മാറു വശത്തേക്കും പിന്നീട് നടക്കുമ്പോള്‍ നിന്ന് പോകുക, വീഴ്ചകള്‍, ഓര്‍മ്മക്കുറവ് മുതലായവ ലക്ഷ്ണങ്ങളായി കാണാം. ഇപ്പോള്‍ ലഭ്യമായ ചികിത്സ രീതികളെല്ലാം രോഗലക്ഷണങ്ങള്‍ നിയന്ത്രിച്ചു ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ലക്ഷ്യമിടുന്നു. ഒരു പ്രത്യേക ദൈര്‍ഘ്യം കഴിയുമ്പോള്‍ മരുന്നു ചികിത്സ കൊണ്ട് രോഗത്തെ നിയന്ത്രണ വിധേയമാക്കാനും വിറയല്‍ നിര്‍ത്താനും മരുന്നു കഴിക്കുമ്പോഴുള്ള പുകച്ചില്‍ നിര്‍ത്താനും സാധിക്കില്ല. ഈ സമയത്ത് നമ്മള്‍ രോഗികള്‍ക്ക് കൊടുക്കുന്ന ചികിത്സ രീതിയാണ് ”ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ‘ അഥവാ ഡി ബി എസ്.

ഡി ബി എസ് ചെയ്യുന്നത് കൊണ്ട് രോഗലക്ഷണങ്ങള്‍ കുറയുകയും തന്മൂലം കാര്യങ്ങള്‍ ചെയ്യുന്നതിന് എളുപ്പമാകുകയും ചെയ്യും. തലച്ചോറില്‍ രണ്ട് ഇലക്ട്രോഡ് ന്യൂറോസര്‍ജറി വിദഗ്ദ്ധരുടെ സഹായത്തോടെ വയ്ക്കുകയും ശേഷം അത് നെഞ്ചില്‍ തൊലിക്കടിയില്‍ വയ്ക്കുന്ന ബാറ്ററിയുമായി ഘടിപ്പിക്കുകയും ചെയ്യും. ഈ ബാറ്ററിയിലെ ചെറിയ വൈദ്യുതി ഉപയോഗിച്ചു രോഗലക്ഷ്ണ നിയന്ത്രണം ലക്ഷ്യമിടുന്നു. ബാറ്ററിയുടെ മോഡല്‍ അനുസരിച്ച് ആറ് മുതല്‍ 15 വര്‍ഷം വരെ ഉപയോഗിക്കാനാകും. പാര്‍ക്കിന്‍സണ്‍ രോഗത്തിന് മാത്രമല്ല അപസ്മാര രോഗം, ഡിസ്റ്റോണിയ മുതലായ രോഗങ്ങള്‍ക്കും ഡി ബി എസ് ഉപയോഗിച്ച് വരുന്നു.
കരിത്താസ് ആശുപത്രി ന്യൂറോ രോഗങ്ങളുടെ വിദഗ്ധ ചികിത്സകള്‍ എല്ലാം കോട്ടയത്തു ലഭ്യമാകുന്നതിന്റെ ഭാഗമായി ഡി ബി എസ് സര്‍ജറി ചികിത്സ ആരംഭിക്കുകയും ആദ്യ സര്‍ജറി വിജയകരമായി ജൂണില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, ഇടുക്കി, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഈ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയായി കരിത്താസ് മാറിയിരിക്കുന്നു.

ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഇപ്രകാരമുള്ള പുതിയ ചികിത്സാ രീതികള്‍ സാധാരണക്കാരില്‍ എത്തിക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

 

Previous Post

കോട്ടയം ജില്ലയിലെ ആദ്യത്തെ റോബോട്ടിക് മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എല്‍. എല്‍. എം. ആശുപത്രിയില്‍ വിജയകരം

Next Post

കട്ടച്ചിറ: കുടന്തനാംകുഴിയില്‍ അന്നമ്മ ജോസഫ്

Total
0
Share
error: Content is protected !!