വിശ്വാസം, പൈതൃകം, മാതൃസാക്ഷ്യം എന്ന മുദ്രാവാക്യവുമായി, 2023 ല്‍ ആരംഭിച്ച അയര്‍ലണ്ട് ക്നാനായ കാത്തലിക്ക് വിമന്‍സ് കൗണ്‍സിലിന്റെ ആദ്യ സംഗമം County Wexford ലെ Our Lady’s Island ല്‍ വച്ച് ഓഗസ്റ്റ് 10 ന് നടത്തപ്പെട്ടു. Rev. Fr. Jim Cogley അര്‍പ്പിച്ച ദിവ്യബലിയോടെ, സംഗമത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് KCWCI പ്രസിഡന്റ് മേഴ്സി അബ്രാഹ0 അള്ളുങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനചടങ്ങ് ക്നാനായ ആചാരമനുസരിച്ച് മാര്‍ത്തോമ്മന്‍ പാടി ആരംഭിച്ചു. കോട്ടയം അതിരൂപതയ്ക്ക് വേണ്ടി Priest-in-charge ആയി ബെല്‍ഫാസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന Rev. Fr. ജിബിന്‍ പാറടിയില്‍ വിശിഷ്ടാതിഥി ആയിരുന്നു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം, വനിതാ സംഗമം ജിബിന്‍ അച്ചന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടിലുണ്ടായ മഴ കെടുതിയിലും ഉരുള്‍പൊട്ടലിന്റെ ആഘാതത്തിലും ദുരിതമനുഭവിക്കുന്നവരെയും, ജീവന് പൊലിഞ്ഞ എല്ലാ പ്രിയപ്പെട്ടവരെയും അനുസ്മരിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, KCWCI പ്രസിഡന്റ് സംസാരിച്ചു. വിശ്വാസം, പൈതൃകം, മാതൃസാക്ഷ്യം എന്ന മുദ്രാവാക്യവുമായി, അയര്‍ലണ്ട് ക്നാനായ കത്തോലിക്ക അസോസിയേഷനുമായി ചേര്‍ന്ന് നിന്നുകൊണ്ട്, അയര്‍ലണ്ടിലെ ക്നാനായ മക്കളുടെ തളര്‍ച്ചയില്‍ താങ്ങായ്, വേദനയില്‍ ആശ്വാസമായി, ബലഹീനതയില്‍ ബലമായി ഒറ്റകെട്ടായി നമുക്ക് പ്രവര്‍ത്തിക്കാം എന്ന് KCWCI പ്രസിഡന്റ് മേഴ്സി അള്ളുങ്കല്‍ തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. ക്നാനായ പൈതൃകം, വിശ്വാസം, ആചാരങ്ങള്‍ എല്ലാം മുറുകെ പിടിച്ചു അവയെല്ലാം നമ്മുടെ മക്കളിലേയ്ക്കും വരും തലമുറയിലേയ്ക്കും പകര്‍ന്നു കൊടുക്കേണ്ടതിനേക്കുറിച്ചും, വിശ്വാസത്തെ മുറുകെ പിടിച്ച് മാതൃകാപൂര്‍വ്വം നമ്മള് മുന്നേറണമെന്നും ജിബിന്‍ അച്ചന് തന്റെ പ്രസംഗത്തില്‍ ഊന്നല്‍ കൊടുത്ത് ക്നാനായ വനിതകളോട് സംസാരിച്ചു. KCWCI യുടെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി അമല സിറിയക് മുണ്ടപ്ലാക്കിലും വരവ് ചെലവ് കണക്കുകള്‍, ട്രഷറര്‍ ബിന്ദു ബിനോയ് അപ്പോഴിപ്പറമ്പിലും അവതരിപ്പിച്ചു. KCAI യുക്കു വേണ്ടി Wexford unit ന്റെ Representative ആയ ബിനോയ് ജോണ്‍ ചാരാത്തും KCYL നു വേണ്ടി, KCYL ഡയറക്ടര്‍, സിന്ധു ബിജു വെട്ടിക്കനാലും ചടങ്ങില്‍ പങ്കെടുത്തു. സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ബിന്ദു ജോമോന് കട്ടിപറമ്പില്‍ നന്ദി രേഖപെടുത്തി.
തുടര്‍ന്ന് Ireland ന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ക്നാനായ വനികതകള്ക്കായി ഒരുക്കിയ സ്നേഹവിരുന്നിനു, ശേഷം വിവിധതരം മത്സരങ്ങളും ഉല്ലാസ പരിപാടികളും നടത്തി. വിജയികളായവര്‍ക്ക് Rev. Fr. ജിബിന്‍ സമ്മാനദാനം നിര്‍വഹിച്ചു. തുടര്‍ന്ന്, ഏവര്‍ക്കും ആവേശം പകരുന്ന ക്നാനായ പാട്ടുകള്‍ക്ക് ചുവടുവച്ച് അയര്‍ലണ്ടിലെ ക്നാനായ വനിതകള്‍ സംഗമം അവിസ്മരണീയമാക്കി. ക്നാനായക്കാരുടെ മാത്രം സ്വകാര്യ ആചാരമായ നടവിളിക്ക് ശേഷം അഞ്ചുമണിയോടെ പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയില്‍ വച്ചു ജപമാല ചൊല്ലി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന് നന്ദി അര്‍പ്പിച്ച്, പ്രകൃതി രമണീയവും സൂര്യപ്രഭ നിറഞ്ഞു തുളുമ്പി നില്ക്കുന്നതും, പരിശുദ്ധ അമ്മയുടെ പേരില്‍ അറിയപ്പെടുന്നതുമായ Wexford ലെ Our Lady’s Island ന്റെ മനോഹാരിത ആസ്വദിച്ച് വൈകിട്ട് 5.30 ഓടെ വനിതാ സംഗമം അവസാനിപ്പിച്ചു.