ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ, ന്യൂനപക്ഷ വിഭാഗത്തിന്റെ ആശങ്കകള്‍ പ്രസക്തമാണെന്നും അവ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് എം പി. ‘വാക്കിംഗ് റ്റുഗദര്‍ ‘ എന്ന പേരില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി വാക്കോ അറയ്ക്കല്‍ ആമുഖസന്ദേശം നല്കി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സംഘടനയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച സംഗമത്തിന്റെ ഭാഗമായി സെമിനാറും സംവാദ സദസ്സുകളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ബിജു ജി,റോബിന്‍ മാത്യു, സി ജെ ആന്റണി, സി എ ജോണി,ബിജു പി ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഫെലിക്സ് ജോ പി ജെ, സുജി പുല്ലുകാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളില്‍ നിന്നുമുള്ള അധ്യാപക പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സംഗമം ഇന്നു (ഓഗസ്റ്റ് 20)സമാപിക്കും.