ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജിയണിലെ മതബോധന ക്ലാസ്സുകളുടെ 2024-2025 അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടനം ചിക്കാഗോ ബെന്‍സെന്‍വില്ല സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയില്‍ വച്ച് ഓഗസ്റ്റ് 17ന് നടത്തപ്പെടും. അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന് വയലുങ്കല്‍ മതബോധന അധ്യയന വര്‍ഷം ഉദ്ഘാടനം നിര്‍വ്വഹിക്കും.
ആര്‍ച്ച് ബിഷപ്പ് മുഖ്യ കാര്‍മികത്വം വഹിയ്ക്കുന്ന വി. കുര്‍ബാനയ്ക്ക് ക്നാനായ റീജിയണല്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍, മതബോധന ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ സഹകാര്‍മികരാകും.
ക്നാനായ റീജിയണില്‍ 15 ഇടവകളിലും 2 മിഷനുകളിലുമായി 17 മതബോധന സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സിജോയ് പറപ്പള്ളില്‍