കെ. സി. വൈ. എല്‍ ഇടയ്ക്കാട്ട് ഫൊറോന ‘സൗഹൃദ സംഗമം ’ നടത്തി

വിയാനി ദിനത്തോടനുബന്ധിച്ച് കെ. സി. വൈ. എല്‍ ഇടയ്ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കാരിത്താസ് യൂണിറ്റിന്റെ സഹകരണത്തോടെ *സൗഹൃദസംഗമം* എന്ന പരിപാടി വിയാനി ഹോമില്‍ വച്ച് നടത്തപ്പെട്ടു.ഫൊറോന വൈസ് പ്രസിഡന്റ് ബെനഡിക്റ്റ് ബിജു കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിങ്ങില്‍ വിയാനി ഹോമിലെ വൈദീകര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ യുവജനങ്ങളുമായ് പങ്കുവെയ്ക്കുകയും, കെ. സി. വൈ. എല്‍ അംഗങ്ങള്‍ വൈദീകര്‍ക്ക് ഫീസ്റ്റിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് കാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. ഫൊറോന ചാപ്ലയിന്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. അഞ്ജിത എസ്. വി. എം, അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴി, കാരിത്താസ് യൂണിറ്റ് ചാപ്ലയിന്‍ ഫാ.ബ്രസ്സന്‍ ഒഴുങ്ങാലില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. മിസ്സി എബ്രാഹം എന്നിവരും ഇടയ്ക്കാട്ട് ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങളും, കാരിത്താസ് യൂണിറ്റ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കെ.സി.സി കൈപ്പുഴ ഫൊറോനാ കുടുംബ സംഗമം

Next Post

വിമുക്ത ഭടന്‍മാരെ ആദരിച്ചു

Total
0
Share
error: Content is protected !!