കോട്ടയം അതിരൂപതാ സ്ഥാപനദിനത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു

കോട്ടയം: തെക്കുംഭാഗജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാമത് അതിരൂപതാതല ആഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബര്‍ 1 ന് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു. വിദ്യാഭ്യാസം-കല-കായിക-സാഹിത്യ-ആരോഗ്യ-ശാസ്ത്ര-സാങ്കേതിക- സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ ദേശീയ, സംസ്ഥാന, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അംഗീകാരം നേടിയിട്ടുള്ളവര്‍, സഭാതലത്തില്‍ മികവിന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവര്‍ തുടങ്ങിയവരെയാണ് മുഖ്യമായും ആദരവു നല്‍കുന്നതിനായി പരിഗണിക്കുന്നത്. അംഗീകാരങ്ങള്‍ ലഭിക്കാത്തവരെങ്കിലും മുകളില്‍പ്പറഞ്ഞ വിവിധ മേഖലകളില്‍ വിശിഷ്ടമായതോ തിളക്കമാര്‍ന്നതോ ആയ പ്രവര്‍ത്തനം നടത്തിയവരും അതുല്യമായ സംഭാവനകള്‍ നല്‍കിയവരുമായ അതിരൂപതാംഗങ്ങള്‍ക്കും ആദരവു നല്‍കും. 2023 ലെ അതിരൂപതാദിനത്തിനുശേഷമുള്ള നേട്ടങ്ങള്‍ക്കാണ് ആദരവു നല്‍കുന്നത്.
ആദരവിനുള്ള നോമിനേഷനുകള്‍ ഇടവക വികാരിമാര്‍ വഴിയാണ് ലഭിക്കേണ്ടത്. കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരം വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടെ 2024 ആഗസ്റ്റ് 22 നകം ജനറല്‍ കണ്‍വീനര്‍, അതിരൂപതാദിന ആഘോഷകമ്മിറ്റി, കാത്തലിക് മെട്രോപോളീറ്റന്‍സ് ഹൗസ്, പി.ബി.നമ്പര്‍ -71, കോട്ടയം 686001 എന്ന വിലാസത്തിലോ vicargeneralktym@gmail.com   എന്ന ഇമെയില്‍ വിലാസത്തിലോ അയച്ചുനല്‍കേണ്ടതാണ്. ലഭിക്കുന്ന നോമിനേഷനുകള്‍ ഇതിനായി നിയോഗിക്കപ്പെടുന്ന കമ്മിറ്റി വിലയിരുത്തിയായിരിക്കും ആദരവിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.

Previous Post

ചമതച്ചാല്‍: പിണ്ടിക്കാനായില്‍ തോമസ്

Next Post

ഫാ. ജിന്‍സ് നെല്ലിക്കാട്ടിലിനെ ആദരിച്ചു

Total
0
Share
error: Content is protected !!