വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എല്‍.പി. സ്കൂളിലെ കുരുന്നുകളും. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നു ശേഖരിച്ച 12,200 രൂപയുടെ ചെക്ക് അധ്യാപകരും വിദ്യാര്‍ഥികളും ജില്ലാ കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിനു കൈമാറി. ഹെഡ്മിസ്ട്രസ് റെനിമോള്‍ ജോസഫ്, അധ്യാപികയായ മാനസ ജെയിംസ്, മാനേജര്‍ ഫാദര്‍ ഫില്‍ മോന് കളത്തറ, പി.ടി.എ. പ്രസിഡന്റ് വിനോദ് ലൂക്കോസ് എന്നിവര്‍ വിദ്യാര്ഥികളോടൊപ്പമെത്തിയാണ് ചെക്ക് കൈമാറിയത്.