വയനാട് ദുരന്തം : പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ്

കോട്ടയം: വയനാട് മേപ്പാടി,മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കൈത്താങ്ങാകുവാന്‍ കെ സി വൈ എല്‍ അതിരൂപത സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.ദുരിത ബാധിതരായി ക്യാമ്പുകളിലും, മറ്റിടങ്ങളിലുമായി കഴിയുന്നവര്‍ക്ക് സഭ സംവിധാനങ്ങളോട് ചേര്‍ന്നു പുനരധിവാസം ലഭ്യമാക്കുവാന്‍ സമൂഹ്യ പുനരാധിവാസ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ചാപ്ളയിന്‍ ഫാ ടീനേഷ് പിണര്‍ക്കയില്‍, സെക്രട്ടറി അമല്‍ സണ്ണി, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി ലേഖ എസ്.ജെ.സി, ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്സണ്‍ സ്റ്റീഫന്‍, അലന്‍ ജോസഫ്, ബെറ്റി തോമസ്, അലന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. ഇടവക തലത്തില്‍ യുവജനങ്ങള്‍ തുക ശേഖരിക്കുകയും ഫൊറോന സമിതി ലഭ്യമായ തുക ക്രോഡീകരിച്ചു അതിരൂപത സമിതിയെ ഏല്‍പ്പിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള മുഴുവന്‍ കെ സി വൈ എല്‍ യൂണിറ്റുകള്‍ പിന്തുണയുമായി രംഗത്തുണ്ടന്ന ്പ്രസിഡന്‍റ് ജോണീസ് പി. സ്റ്റീഫന്‍ അറിയിച്ചു.

Previous Post

പ്രവര്‍ത്തനോദ്ഘാടനവും ഗ്രാന്‍റ് പേരന്‍റസ് ഡേ യും നടത്തി

Next Post

കോട്ടയം : സി. ഡോരത്തി തയ്യില്‍ SVM

Total
0
Share
error: Content is protected !!