കൈപ്പുഴ: കെ.സി.വൈ.എല്‍ കൈപ്പുഴ ഫെറോന യുവജനദിനാഘോഷം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടത്തി. ഫൊറോന ഡയറക്ടര്‍ ജസ്റ്റിന്‍ മൈക്കി പതാക ഉയര്‍ത്തി. ഫൊറോന ജോ. സെക്രട്ടറി ക്രിസ്റ്റി മനോ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഫൊറോന വൈ. പ്രസിഡന്‍്റ് സിബിന്‍ തോമസ് അധ്യക്ഷനായിരുന്ന യോഗത്തില്‍ ഫൊറോന ട്രഷറര്‍ ടിനോ ചാക്കോ സ്വാഗതം പറഞ്ഞു. ഫൊറോന ചാപ്ളയിന്‍ ഫാ. ഫില്‍മോന്‍ കളത്ര ആമുഖ സന്ദേശം നല്‍കി. കെ.സി വൈ.എല്‍ കോട്ടയം അതിരൂപത ചാപ്ളയിന്‍ ഫാ. ടിനേഷ് പിണര്‍കയില്‍ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു . ഫൊറോനാ വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോട് അനുബന്ധിച്ച് ഫൊറോനയിലെ വൈദികര്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കെ.സി.ബി.സി യുടെ പ്രാര്‍ത്ഥന ആഹ്വാനം കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ നിര്‍ദ്ദേശാനുസരണം ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയിലിന്‍െറ നേതൃത്വത്തില്‍ നടത്തപ്പെട്ടു. പത്താം ക്ളാസില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫൊറോനയിലെ യുവജനങ്ങളെ അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്* എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. യൂണിറ്റ് പ്രസിഡന്‍്റ് ആല്‍ബിന്‍ ബിജു നന്ദി പറഞ്ഞു. കെ.സി.വൈ.എല്‍ ചാപ്ളയിന്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ ഐസ് ബ്രേക്കിംഗ് സെക്ഷന്‍* നയിച്ചു. തുടര്‍ന്ന് ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ ഈ വര്‍ഷം പുതിയതായി അംഗത്വം സ്വീകരിച്ച കെ.സി.വൈ.എല്‍ അംഗങ്ങള്‍ക്കുള്ള ‘കെ.സി.വൈ.എല്‍ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തെക്കുറിച്ച് *ക.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്* ക്ളാസ് എടുത്തു.