കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു

കടുത്തുരുത്തി: സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി കൃഷി ഓഫീസുമായി സഹകരിച്ച് നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസിന്റെ അധ്യക്ഷതയില്‍ അധ്യാപിക സിസ്റ്റര്‍ ലൂസി എസ് ജെ സി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ജൂണ്‍ മാസത്തില്‍ കടുത്തുരുത്തി കൃഷി ഓഫീസര്‍ ശ്രീ സിദ്ധാര്‍ത്ഥിന്റെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ജൈവകൃഷി പദ്ധതി സ്‌കൂളിലെ അഞ്ചുസെന്റ് സ്ഥലത്താണ് നടപ്പിലാക്കിയിരിക്കുന്നത്.
പയര്‍, ചീനി, വെണ്ട,തക്കാളി, വഴുതന തുടങ്ങിയ വിളകള്‍ ഉള്‍പ്പെടുന്നതാണ് പച്ചക്കറി കൃഷി. ആദ്യഘട്ടമായി വെണ്ട കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ബാക്കി വിളകളെല്ലാം വിളവെടുപ്പിന് പാകമായി വരുന്നു. പൂര്‍ണ്ണമായും ജൈവകൃഷി രീതിയിലാണ് കൃഷിപരിപാടികള്‍ നടപ്പിലാക്കിയിരിക്കുന്നത്.
സ്‌കൂളിലെ നല്ലപാഠം പദ്ധതി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പദ്ധതികളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് കോര്‍ഡിനേറ്റ് ചെയ്യപ്പെടുന്നത്. അധ്യാപകരായ മാത്യു ഫിലിപ്പ്, ജിനോ തോമസ്, പിങ്കി ജോയ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ഥികളായ അക്‌സ, അനുശ്രീ, മന്യ, രശ്മി, അരുണിമ, വിദ്യാര്‍ത്ഥികളാണ് കൃഷി പരിപാലനത്തിന് നേതൃത്വം നല്‍കുന്നത്.

 

Previous Post

വയനാട് ദുരന്തബാധിതര്‍ക്ക് പിന്തുണ നല്‍കുക: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

Next Post

മടമ്പം : പല്ലോന്നില്‍ പി പി ജോസഫ്

Total
0
Share
error: Content is protected !!