കോട്ടയം അതിരൂപതയിലെ ഇടവകകളില്‍ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഉഴവൂര്‍ ഫൊറോനയില്‍ പരിശീലനം നടത്തി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സഭയോടു ചേര്‍ന്ന് വിശ്വാസതീഷ്ണതയോടെ ഇടവകകളെ വളര്‍ത്തുന്നതിന് പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ കൂട്ടായി യത്നിക്കണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ പിതാവു പറഞ്ഞു. പാരിഷ് കൗണ്‍സിലുകളുടെ ദര്‍ശനവും ദൗത്യങ്ങളും എന്ന വിഷയത്തില്‍ അതിരൂപതാ ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. സജോ സൈമണ്‍ വേലിക്കെട്ടേല്‍ കൃതജ്ഞതയര്‍പ്പിച്ചു. ഫൊറോനയിലെ ഇടവകകളില്‍ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.