വയനാട് ദുരന്തം : കേരള കത്തോലിക്കാ സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു കോട്ടയം അതിരൂപതയും

വയനാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സുസ്ഥിര പുനരധിവാസം സാധ്യമാക്കുവാനുള്ള കേരള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കോട്ടയം അതിരൂപതയും ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സര്‍ക്കുലറിലൂടെ അതിരൂപതയില്‍ അറിയിച്ചു. ദുരിത ബാധിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെ.സി.ബി.സിയുടെ ജസ്റ്റീസ് പീസ് & ഡെവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കോട്ടയം അതിരൂപതയുടെ മലബാര്‍ മേഖലയിലെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും പങ്കാളിയാകും.
കോട്ടയം അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഓഗസ്റ്റ് 4 പ്രകൃതി ദുരന്തത്തിലകപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. കൂടാതെ അതിരൂപതയിലെ സന്ന്യാസ-സമര്‍പ്പിത സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങി എല്ലാ പ്രസ്ഥാനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന് കൈമാറുമെന്ന് കോട്ടയം അതിരൂപതാ സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.

 

 

Previous Post

മാലക്കല്ല് : തളത്തുകുന്നേല്‍ അന്നക്കുട്ടി  ചാണ്ടി

Next Post

മിഷന്‍ ലീഗ് ഗ്രാന്‍ഡ് പേരന്‍റസ് ഡേ ആഘോഷം നടത്തി

Total
0
Share
error: Content is protected !!