കെ.സി.എസ്.എല്‍ അബുദാബി യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനം

അബുദാബി : കെ സി എസ് എല്‍ അബുദാബി യൂണിറ്റിന്റെ 2024 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും വിദ്യാര്‍ത്ഥി സംഗമവും ‘കൊയ്‌നോനിയ-2024’എന്ന പേരില്‍ അബുദാബി മുസഫയിലുള്ള കടായി ഹോട്ടലില്‍ വെച്ച് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. കെ.സി.എസ്.എല്‍ അബുദാബി യൂണിറ്റ് പ്രസിഡന്റ് സ്റ്റീയോ സ്റ്റാനി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അബുദാബി ക്‌നാനായ കുടുംബയോഗം പ്രസിഡന്റ്റോയ്.കെ.തോമസ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു .

കെ.സി.സി യു.എ.ഇ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് പാറയില്‍ ,കെ.സി.വൈ.എല്‍ യു.എ.ഇ പ്രസിഡന്റ് അനിറ്റ് ചാക്കോ കിഴക്കേആക്കല്‍ കെ.സി.ഡബ്ലിയു.എ പ്രതിനിധി എല്‍സി ബിനോയ് എന്നിവര്‍ പരിപാടികള്‍ക്ക് സംസാരിച്ചു. പരിപാടികള്‍ക്ക് കെ.സി.എസ്.എല്‍ യൂണിറ്റ് അഡൈ്വസര്‍ ജോസഫ് മാത്യുവിന്റെ നേതൃത്വത്തില്‍ യൂണിറ്റ് ഭാരവാഹികളായ ദര്‍ശ മനോജ്, ആര്യന്‍ ജോഷി, കരോളിന്‍ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.സി.എസ്.എല്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഏകദേശം 200 ഓളം ആളുകള്‍ പങ്കെടുത്ത സമ്മേളനം സ്‌നേഹവിരുന്നോടുകൂടി അവസാനിച്ചു.

Previous Post

ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷിച്ചു

Next Post

ഉഷ സിലായ് സ്‌കൂള്‍ സന്ദര്‍ശനം

Total
0
Share
error: Content is protected !!