കടുത്തുരുത്തി വലിയ പള്ളിയില്‍ അപൂര്‍വ്വമായ ഐക്കണ്‍ ചിത്രം പൂര്‍ത്തിയായി

കടുത്തുരുത്തി: സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന വലിയ പള്ളി പള്ളിയില്‍ അപൂര്‍വ്വമായ ഐക്കണ്‍ ചിത്രം പൂര്‍ത്തിയായി. പരിശുദ്ധ കന്യകാമറിയം സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെടുന്നതിന്‍്റെ ഐക്കണാണിത്. തന്‍റെ ഇഹലോകവാസം പൂര്‍ത്തിയാക്കിയ ശേഷം ആത്മാവും ശരീരത്തോടും കൂടി സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് ഏറ്റെടുക്കപ്പെടുന്നതിന്‍്റെ ചിത്രകരണം, 11 അടി ഉയരവും 12 അടി വീതിയുമാണുള്ളത്. അള്‍ത്താരയുടെ വലതു വശത്തെ ഭിത്തിയിലാണ് ഈ ചുവര്‍ ചിത്രം. മാതാവും മരണക്കിടക്കയില്‍ നിദ്രയില്‍ ആയിരിക്കുന്നതും തോമാശ്ളീഹാ ഒഴികെയുള്ള ശ്ളീഹന്മാര്‍ വേര്‍പാടിന്‍്റെ ദു$ഖഭാരത്താല്‍ വിലപിക്കുന്നതും കാണാം. സ്വര്‍ഗത്തിലേക്ക് തന്‍റെ മാതാവിനെ കരേറ്റുവാനായി ഇറങ്ങിവന്ന ക്രിസ്തു മറിയത്തിന്‍്റെ ആത്മവിനെ കൊണ്ടുപോകുവാന്‍ തന്‍റെ തൃക്കൈകളില്‍ ഏന്തി നില്‍ക്കുന്നതും മദ്ധ്യാകാശത്തില്‍ വച്ച് പരിശുദ്ധ മറിയം തോമാശ്ളീഹായ്ക്ക് തന്‍റെ ഇടക്കെട്ട് (സൂനാറാ) കൈമാറുന്നതും മാതാവിന്‍റെ കിടക്കരികിലേക്ക് വാനമേഘങ്ങളില്‍ സഞ്ചരിച്ചിച്ചത്തെുന്ന ശ്ളീഹന്മാരെയും ചിത്രത്തില്‍ കാണാം. ഏറ്റവും മുകളിലായി മറിയത്തിനായി സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതായും ചിത്രീകരിച്ചിരിക്കുന്നു . ഈ ചിത്രം ഇന്ത്യയില്‍ അപൂര്‍വ്വമാണ്. ഇതിനോട് ചേര്‍ന്ന് മംഗളവാര്‍ത്തയുടെ ചുവര്‍ചിത്രവും ചിത്രീകരിച്ചിട്ടുണ്ട്.കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും പള്ളിയുടെ മുന്‍ വികാരി ഫാ. അബ്രഹാം പറമ്പേട്ട് , ഇപ്പോഴത്തെ വികാരി ഫാ. തോമസ് അനിമൂട്ടില്‍, ഫാ. സന്തോഷ് മുല്ലമംഗലത്ത്, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തിലുമാണ് ചുവര്‍ ചിത്രം പൂര്‍ത്തികരിച്ചത്. അഞ്ച് മാസത്തോളമായി നടക്കുന്ന ദൈവാലയനവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയശേഷം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത വെഞ്ചരിച്ച് സമര്‍പ്പിച്ചു. 15 ദിവസത്തോളം രാവും പകലുമായി ആര്‍ടിസ്സ്റ്റ് ജിജുലാല്‍ ബോധി കോഴിക്കോടും സംഘവുമാണ് ചിത്രം പൂര്‍ത്തിയാക്കിയത് ഷൈജു നരിക്കുനി, സജി നെയ്യാറ്റിന്‍കര, അനന്തു ഇരിങ്ങാലക്കുട എന്നിവരാണ് അംഗങ്ങള്‍.2019 ല്‍ ജിജുലാന്‍്റെ നേതൃത്വത്തില്‍ പള്ളിയിലെ പുരാതനമായ എറത്താഴ് ചിത്രങ്ങള്‍ പുനരുജ്ജീവന പ്രവര്‍ത്തികള്‍ നടത്തിയിരുന്നു.

 

Previous Post

Mar Thomas Tharayil was a great  Great Shepherd : Mar Mathew Mulakat

Next Post

പേരൂര്‍: നടയ്ക്കല്‍ ത്യേസ്യാമ്മ മാത്യു

Total
0
Share
error: Content is protected !!