സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ചികിത്സാ സഹായ വിതരണവും നടത്തി.

കണ്ണങ്കര: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരിലും പീഡിതരുടെ ഇടയിലും കര്‍ത്താവിന്‍്റെ മുഖം ദര്‍ശിക്കണമെന്നും അത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്നും ആ കടമയാണ് കണ്ണങ്കരയിലെ കെ. സി. സി. നിര്‍വഹിക്കുന്നതെന്നും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അ ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കണ്ണങ്കര യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ കാരിത്താസ് ക്യാന്‍സര്‍ സെന്‍്ററുമായി സഹകരിച്ച് നടത്തിയ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിറ്റ് പ്രസിഡന്‍്റ് സൈമണ്‍ മണപ്പളളില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ഇടവകാംഗമായ അനിത സൈമണ്‍ മണപ്പള്ളില്‍, കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചാക്കോ ജോസ് പനങ്ങാട്ട് എന്നിവരെ ആദരിച്ചു. യോഗത്തില്‍ എറണാകുളം കെ. പി. തോമസ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ സഹായത്തോടുകൂടി കാന്‍സര്‍ രോഗബാധിതരായ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 45 വ്യക്തികള്‍ക്കായി 30000 രൂപ വീതം13,50000 രൂപയുടെ ചികിത്സാ സഹായ വിതരണവും നടത്തി.

് കാരിത്താസ് കാന്‍സര്‍ സെന്‍ററിലെ ഡോ. തോമസ് ബാബു ക്ളാസ് നയിച്ചു. ക്യാമ്പില്‍ 100 ഓളം പേര്‍ പരിശോധനക്ക് വിധേയരായി. ചാപ്ളയിന്‍ അഡ്വ. ഫാ. ജോസഫ് കീഴങ്ങട്ട്, സാജു കല്ലുപുരക്കല്‍, അനീഷ് പോളക്കണ്ടത്തില്‍, ഷാജു പനങ്ങാട്ടുതറയില്‍, ടോമി നെല്ലിശേരില്‍, ലിജോ കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു

Next Post

പ്രവാസി സംഗമം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!