ബൈബിള്‍- പുതിയ നിയമ പാരായണം നടന്നു

കോട്ടയം അതിരൂപത ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയ്ക്ക് വേണ്ടിയും യുവ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുമുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ഭാഗമായി 26-07-2024, വെള്ളി – 6 pm മുതല്‍ 27-07-2024, ശനി – 6 pm വരെ ഓണ്‍ലൈനായി 24 മണിക്കൂര്‍ ബൈബിള്‍ – പുതിയ നിയമ പാരായണം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോട്ടയം അതിരൂപതയിലുള്ള അല്‍മായര്‍, വൈദികര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ 120 ഓളം ജീസസ് യൂത്ത് സുഹൃത്തുക്കള്‍ ഇതില്‍ പങ്കെടുത്തു. ജീസസ് യൂത്ത് ചാപ്ലെയിന്‍ Fr ജിബില്‍ കുഴിവേലില്‍ ബൈബിള്‍ പാരായണത്തിന് തുടക്കം കുറിച്ചു. കരിസ്മാറ്റിക്ക് കമ്മീഷന്‍ ചെയര്‍മാന്‍ Fr റെജി മുട്ടത്തില്‍ സമാപന സന്ദേശവും ആശിര്‍വാദവും നല്‍കി.

കോട്ടയം അതിരൂപതാ ജീസസ് യൂത്ത് ചാപ്ലെയിന്‍ Fr സില്‍ജോ ആവണിക്കുന്നേലിനും, സിസ്റ്റര്‍ ആനിമേറ്റര്‍ സി. ഐറിനുമൊപ്പം ജീസസ് യൂത്ത് ടീമും, ജീസസ് യൂത്ത് ഇന്റര്‍സെഷന്‍ ടീമും ചേര്‍ന്ന് ബൈബിള്‍ പാരായണത്തിന് നേതൃത്വം നല്‍കി..

 

Previous Post

പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിന്‍റെ സുവര്‍ണ ജൂബിലി സമാപിച്ചു

Next Post

ഗ്രാന്‍ഡ് പേരന്‍്റ്സ് ദിനാചരണവും ജുസേപേ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍്റെ ഉദ്ഘാടനവും നടത്തി

Total
0
Share
error: Content is protected !!