ഫാ. ടൈറ്റസ് താന്നിയാനിക്കല്‍ സ്മാരക സംഗീത മത്സരം ഓഗസ്റ്റ് 15ന്

ചെറുകര: സംഗീതത്തില്‍ പ്രത്യേക താല്പര്യവും അഭിരുചിയുമുണ്ടായിരുന്ന ഫാ. ടൈറ്റസ് താന്നിയാനിക്കലിന്‍്റെ ഓര്‍മയ്ക്കായി അതിരൂപതാതലത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ചെറുകര പള്ളിയില്‍ ഓഗസ്റ്റ് 15-ന് ഉച്ചകഴിഞ്ഞ് രണ്ടിന് സംഗീത മത്സരം നടത്തുന്നു. ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 3001 രൂപ കാഷ് അവാര്‍ഡും ഫാ. ടൈറ്റസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 2001 രൂപ കാഷ് അവാര്‍ഡും മൂന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 1001 രൂപ കാഷ് അവാര്‍ഡും നല്കുന്നതാണ്.
2024 ഓഗസ്റ്റ് 31-ന് 12 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും 18 വയസ് പൂര്‍ത്തിയാകാത്തവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വികാരിയച്ചന്‍്റെ സാക്ഷ്യപത്രം സഹിതം 15-8-2024 -ന് 2 മണിക്ക് മുമ്പായി ഹാജരാക്കിയിരിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് 13-ാം തീയതിക്ക് മുമ്പ് ഫോണ്‍ മുഖേന രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. ഫോണ്‍: 9961697280, 9446131323, 9447152292. പങ്കെടുക്കുന്നവര്‍ ഭക്തിഗാനമോ ലളിതഗാനമോ മാത്രമേ ആലപിക്കാവൂ. വിജയികള്‍ക്ക് അന്നുതന്നെ സമ്മാനം നല്കുന്നതായിരിക്കും.

 

Previous Post

ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

Next Post

Feast of St. Alphonsa at the Sacred Heart Church in Bensonville

Total
0
Share
error: Content is protected !!