വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് ഭവന സന്ദര്‍ശനം നടത്തി

മാറിയിടം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സ് 5 ദിവസങ്ങളായി നടത്തിയ ഭവന സന്ദര്‍ശനം നവ്യാനുഭവമായി, രാവിലെ 8 മണി മുതല്‍ ദിവ്യകാരുണ്യ ആരാധന നടത്തുകയും തുടര്‍ന്ന് മാറിയിടം ദേശത്തെ നാനാജാതി മതസ്ഥരായ എല്ലാവരുടേയും ഭവനങ്ങള്‍ 2 സിസ്റ്റേഴ്‌സ് വീതം സന്ദര്‍ശിക്കുകയും ചെയ്തു. ജനങ്ങളെ അടുത്ത് അറിയുവാനും അവരുടെ വേദനകളില്‍ പങ്കാളികളാകുവാനും ഈ സന്ദര്‍ശനം ഉപകരിച്ചു. ഈ ഭവന സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് തുടര്‍ പ്രവര്‍ത്തനം ഉണ്ട് എന്നുള്ളതാണ്, ഉദാ: അമ്മമാര്‍ വീടുകളില്‍ ഇല്ലാത്ത പെണ്‍കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക, 60 വയസ് കഴിഞ്ഞവരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, പാലിയേറ്റിവ് കെയര്‍, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ കൈ പിടിച്ചുയര്‍ത്തുക. ഒരു ദിവസം ഒരു ഗ്രൂപ്പ് 8 – 10 വീടുകള്‍ മാത്രം സന്ദര്‍ശിക്കുകയും നാട്ടിലും ഇടവകയിലും ചലനം ഉണ്ടാക്കുവാന്‍ ഈ സന്ദര്‍ശനത്തിന് സാധിക്കുകയും ചെയ്തു. 12 സിസ്റ്റേഴ്‌സ് ഭവന സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

 

Previous Post

നീറിക്കാട് : പേഴുംകാട്ടില്‍ അന്നമ്മ മാത്യു

Next Post

ഉഴവൂരില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം യോഗം നടത്തി

Total
0
Share
error: Content is protected !!