കോട്ടയം അതിരൂപതയിലെ ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെയും കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. ചൈതന്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ.എബ്രാഹം പറമ്പേട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയുടെ അജപാലനപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന യൂണിറ്റായ ഇടവകയിലെ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും ദൗത്യങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ ക്ലാസ്സ് നയിച്ചു. ഇടവകവികാരിമാരും കൈക്കാരന്മാരും കണക്കന്മാരും ഉള്‍പ്പടെ 290 പേര്‍ പങ്കെടുത്തു.