ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ അസി. വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയപ്പ് നല്‍കി. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലേക്ക് അസി. വികാരിയായാണ് ഫാ. ജോഷി യാത്രയാകുന്നത്. ഫാ. ജോഷി വലിയവീട്ടില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടിയുടെ അധ്യക്ഷതയില്‍ കൂടിയ യാത്രയപ്പ് സമ്മേളനത്തില്‍ ഇവടവക യെ പ്രതിനിധീകരിച്ച് ട്രസ്റ്റീ കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം, സാലി കിഴക്കേക്കുറ്റ്, ആന്‍ഡ്രൂ തേക്കുംകാട്ടില്‍ എന്നിവര്‍ റവ. ഫാ. ജോഷി ഇടവകയ്ക്ക് നല്‍കിയ സേവനങ്ങളെക്കുറിച്ച് സംസാരിച്ചു. മിതത്വം കാത്തുസൂക്ഷിക്കുകയും പ്രാര്‍ത്ഥനയേയും വായനയേയും സ്‌നേഹിച്ചുകൊണ്ട് ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊടുക്കുവാന്‍ ഫാ. ജോഷിക്ക് സാധിച്ചു എന്ന് വികാരി. ഫാ. സിജു മുടക്കോടിയില്‍ ഓര്‍മിച്ചു. ചിക്കാഗോ സെന്റ് മേരീസില്‍ നിന്നും തന്റെ നോര്‍ത്ത് അമേരിക്കയിലെ പ്രേഷിത ദൗത്യം തുടങ്ങുവാന്‍ സാധിച്ചത് ഒരു ദൈവാനുഗ്രഹമായി കണക്കാക്കുന്നു എന്നും, ഇടവകയിലെ ആബാലവൃദ്ധം ജനങ്ങള്‍ നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി പറയുന്നതായും ഫാ. ജോഷി തന്റെ മറുപടി പ്രസംഗത്തില്‍ അറിയിച്ചു. വികാരി ഫാ. സിജു മുടക്കോടിലിനോടൊപ്പം , സിസ്റ്റര്‍ സില്‍വേരിയസ് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ യാത്രയപ്പിന് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍