കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

മോനിപ്പള്ളി : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 2024-25 വര്‍ഷത്തെ യുവജന ദിനാഘോഷം മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. അതിരൂപതാ ചാപ്ളയിന്‍ ഫാ റ്റീനേഷ് പിണര്‍ക്കയിലിന്‍്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ആഘോഷത്തില്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി . ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ലോക പ്രശസ്ത സഞ്ചാരിയും ലേബര്‍ ഇന്ത്യയുടെ എം ഡി യുമായ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായിരുന്നു. അതിരൂപത ചാപ്ളയിന്‍ ഫാ.റ്റീനേഷ് കുര്യന്‍ പിണര്‍ക്കയില്‍ ആമുഖ സന്ദേശം നല്‍കി. ഉഴവൂര്‍ ഫൊറോനാ വികാരി ഫാ.അലക്സ് ആക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മോനിപ്പള്ളി യൂണിറ്റ് ചാപ്ളയിന്‍ ഫാ.മാത്യു ഏറ്റിയേപ്പള്ളില്‍ , ഉഴവൂര്‍ ഫൊറോനാ പ്രസിഡന്‍്റ് സബിന്‍ സണ്ണി, ഉഴവൂര്‍ ഫൊറോനാ ചാപ്ളയിന്‍ ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിരൂപത സെക്രട്ടറി അമല്‍ സണ്ണി സ്വാഗതവും മോനിപ്പള്ളി യൂണിറ്റ് പ്രസിഡന്‍്റ് നീതുന ജോമോന്‍ മംഗലത്ത് നന്ദിയും പറഞ്ഞു. 2200 ലധികം യുവജനങ്ങള്‍ സംബന്ധിച്ചു.

ക്നാനായ റാമ്പ് വാക്ക് മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 18 ടീമുകള്‍ പങ്കെടുത്തു. ചുങ്കം ,മാറിക , തെള്ളിത്തോട് യൂണിറ്റുകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമ ക്കി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചുങ്കം ഫൊറോനാ ചാപ്ളയിന്‍ ഫാ. ദീപു ഇറപുറത്ത്, ഇടക്കാട്ട് ഫൊറോനാ ചാപ്ളയിന്‍ ഫാ സജി മലയില്‍പുത്തന്‍പുര എന്നിവര്‍ ട്രോഫിയും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. അതിരൂപത അഡൈ്വസര്‍ സി ലേഖഎസ്.ജെ.സി, ഭാരവാഹികളായ നിതിന്‍ ജോസ്,ബെറ്റി തോമസ്,അലന്‍ ജോസഫ്, അലന്‍ ബിജു, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടര്‍ ജോമോന്‍ ഓടക്കുഴിയില്‍,അഡൈ്വസര്‍ ഡോ സി. ധന്യ, ഭാരവാഹികളായ അയോണ, ജോയല്‍ ടിജി,ബെല്‍വിന്‍, അല്‍ബിന്‍, പ്രോഗ്രാം കണ്‍വീനര്‍ ബിന്‍്റോ ബേബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മെല്‍വിന്‍&ടാനിയ ഞാരളക്കാട്ടുകുന്നേല്‍ മെഗാ സ്പോണ്‍സറായിരുന്നു. ആന്‍ഡ്രൂ ട്രാവല്‍സ്, സിബില്‍ & സിമി മുക്കടയില്‍, ജോമോന്‍സ് അക്കാദമി,ടിന്‍സ് സണ്ണി പള്ളിക്കുന്നേല്‍,
ജോസ് എസ് എബ്രഹാം ശൗര്യാമക്കില്‍, ജെഫിന്‍ തോമസ് തച്ചാറുകുഴിയില്‍, സോണറ്റ് എബ്രഹാം മുതുകുളത്ത്, ടിറ്റോ മാത്യു തോട്ടത്തില്‍, ടിമ്മി മാത്യു തോട്ടത്തില്‍, റോയ് ജേക്കബ് തെനംകുഴിയില്‍, സുബി കല്ലാട്ട്, ജോമോന്‍ ചെറിയന്താനം, മെര്‍വിന്‍ സിസില്‍ കിഴക്കേകുന്നകാട്ട് , റോബിന്‍ ജേക്കബ് തെനംകുഴിയില്‍ , വിനോദ് ഇഞ്ചനാനിയില്‍ ജെയ്മോന്‍ ലൂക്കോസ് കുറുപ്പന്തറ,
ഫെബിന്‍ സിസില്‍ കിഴക്കേകുന്നകാട്ട്, ജെറിന്‍ മണിയാലപ്പാറയില്‍, സ്റ്റീഫന്‍ പുളിക്കീല്‍ , ജെല്‍സണ്‍ വീട്ടിക്കല്‍, ജിയാ ഗീമോന്‍, ലാന്‍സ് വരിക്കശ്ശേരില്‍, ബിജോ ബേബി മുളക്കല്‍, റെജിമോന്‍ ശൗര്യാമാക്കില്‍, മൈക്കിള്‍ നൂറംമാക്കില്‍, ജെറാള്‍ഡ് ജെയിംസ് കരിമ്പനച്ചാലില്‍, തോമസ് നിരവത്ത്, ഫിലിപ്പ് ചാക്കാലക്കല്‍ & ഫാമിലി, തോമസ് നിരവത്ത്, ബോബി കൊച്ചുപറമ്പില്‍, ജെസ്മോന്‍ ചെറിയന്തനത്ത്, ജെസ്ന ജെയ്മോന്‍ തോട്ടത്തില്‍, സജി ഇലവുംകുഴുപ്പില്‍, സുനി കല്ലാട്ട്, സന്തോഷ് ലൂക്കോസ്, ജെനി ജോണി ചെറിയന്താനം, തോമസ് പുള്ളോരുകുന്നേല്‍, ജെയ്മോന്‍ എബ്രഹാം, മിബിന്‍ ചാക്കോ,നിതിന്‍ ജേക്കബ് പള്ളിക്കുന്നേല്‍, കെ.സി.വൈ.എല്‍ ഖത്തര്‍, ജെറിന്‍ നീറ്റുകാട്ട് എന്നിവര്‍ സ്പോണ്‍സര്‍മാരായിരുന്നു.

Previous Post

കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ സെപ്റ്റംബര്‍ 1 ന് തൂവാനിസയില്‍

Next Post

ഡല്‍ഹയില്‍ യുവജനദിനമാഘോഷിച്ചു

Total
0
Share
error: Content is protected !!