കോട്ടയം അതിരൂപത വെബ്സൈറ്റിന് (www.kottayamad.org) ഇനി പുതിയ മുഖം

കോട്ടയം : കോട്ടയം അതിരൂപതയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു . ക്‌നാനായ തനിമയെ പ്രതിഫലിക്കും വിധം തയ്യാറാക്കിയ പുതിയ വെബ്സൈറ്റില്‍ സഭാപരമായ വിവരങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കും വിധത്തില്‍ എ.ഐ ചാറ്റ് ബോട്ട് ഉള്‍പ്പെടെ ലഭ്യമാണ് . ക്‌നാനായ സമുദായ ചരിത്രം വേഗത്തില്‍ അറിയുവാന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യേക പേജിനൊപ്പം സമുദായ സംഘടനകള്‍ക്കും കമ്മീഷനുകള്‍ക്കും പ്രത്യേക പേജും ക്രമീകരിച്ചിട്ടുണ്ട്. അതിരൂപതയിലെ ഇടവകകള്‍ സ്ഥാപനങ്ങള്‍, കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങി രൂപതയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ വെബൈറ്റില്‍ പിതാക്കന്മാരുടെ എന്‍ഗേജ്‌മെന്റുകളും സിര്‍ക്കുലറുകളും ഉള്‍പ്പെടെ ലഭ്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോട്ടയം മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തങ്ങള്‍ നടന്നത് .
അതിരൂപത മീഡിയ കമ്മീഷന്‍ ചെയര്മാന്‍ ഫാ.ജിസ്‌മോന്‍ മഠത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

website address- www.kottayamad.org

 

Previous Post

ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

കണ്ടകശ്ശേരി : മുപ്രാപ്പള്ളില്‍ ജോസ് എം.കെ

Total
0
Share
error: Content is protected !!