ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ഇടവകകളില്‍ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മലങ്കര ഫൊറോനയില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂടിവരവ് നടത്തി. കല്ലിശ്ശേരി സെന്റ് മേരീസ് പളളില്‍ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സഭയുടെയും സമുദായത്തിന്റെ പൊതുസമൂഹത്തിന്റെയും വളര്‍ച്ചയില്‍ പങ്കുകാരാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണു പാരിഷ് കൗണ്‍സില്‍ അംഗങ്ങളെന്ന് ഉദ്ഘാടന സന്ദേശത്തില്‍ പിതാവു പറഞ്ഞു. അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നയിച്ച പ്രാര്‍ത്ഥനയോടെയാണു യോഗം ആരംഭിച്ചത്. പാരിഷ് കൗണ്‍സിലുകളുടെ ദര്‍ശനവും ദൗത്യങ്ങളും എന്ന വിഷയത്തില്‍ ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. മലങ്കര ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍ സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അജപാല കമ്മീഷന്‍ പ്രവര്‍ത്തനങ്ങളിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി സജി വെള്ളവന്താനം കൃതജ്ഞതയര്‍പ്പിച്ചു സംസാരിച്ചു. ഫൊറോനയിലെ ഇടവകകളില്‍ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

 

 

 

Previous Post

ബെന്‍സന്‍വില്‍ വോളിബോള്‍ മത്സരത്തില്‍ മിഷന്‍ ലീഗ്കുട്ടികള്‍ വിജയികള്‍

Next Post

കോട്ടയം അതിരൂപത വെബ്സൈറ്റിന് (www.kottayamad.org) ഇനി പുതിയ മുഖം

Total
0
Share
error: Content is protected !!