ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയഹാളില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ മിഷന്‍ലീഗ് ടീം വിജയികളായി. മെന്‍സ് മിനിസ്ട്രി ടീമും
മിഷന്‍ലീഗ് ടീമും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ നേടിയാണ് മിഷന്‍ലീഗ് ടീം വിജയിച്ചത്. തക്കല രൂപതാദ്ധ്യക്ഷന്‍ മാര്‍.ജോര്‍ജ് രാജേന്ദ്രന്‍ മത്സരം ഉദ്ഘാടനം ചെയ്തു. വികാരി റവ. ഫാ. തോമസ് മുളവനാല്‍ സന്നിഹിതനായിരുന്നു. വിജയികള്‍ക്ക് ഫാ.ബിന്‍സ് ചേത്തലില്‍ ട്രോഫികള്‍ നല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO