യൂക്കരിസ്റ്റിക് കോണ്‍ഫറന്‍സില്‍ ക്നാനായ തരംഗമായി ബെന്‍സന്‍വില്‍ യുവതികള്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ യുവജനങ്ങള്‍ അവതരിപ്പിച്ച മാര്‍ഗ്ഗംകളി യൂക്കരിസ്റ്റിക് കോണ്‍ഫറന്‍സിനു മുന്നോടിയായി ഇന്‍ഡ്യാനാപോളിസില്‍ നടന്ന ഏഷ്യന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡ് നാഷ്ണല്‍ എന്‍കൗണ്ടറില്‍ തരംഗമായി മാറി.  ഇന്‍ഡ്യാനാപോളിസില്‍ നടക്കുന്ന പത്താമത് യൂക്കരിസ്റ്റിക് കോണ്‍ഫ്രന്‍സിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് ഈ അസുലഭ ഭാഗ്യം ബെന്‍സന്‍വില്‍ ക്‌നാനായ ഇടവകയിലെ യുവജനങ്ങള്‍ക്ക് ലഭിച്ചത്.ആയിരങ്ങള്‍ പങ്കെടുത്ത സദസ്സിനുമുന്നില്‍ ക്‌നാനായ തനിമ വിളിച്ചോതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവജനങ്ങള്‍. അലീന ആറുപറയില്‍, നയന ചകിരിയാംതടത്തില്‍, ഹാന ചേലയ്ക്കല്‍, സന കളരിക്കപറമ്പില്‍, സാറാ കളരിക്കപറമ്പില്‍, സാറാ മുളയാനിക്കുന്നേല്‍, അഞ്ജലി മുത്തോലം, ക്രിസ്റ്റീന മുത്തോലം, ആന്‍ഡ്രിയ നന്തികാട്ട്, അര്‍ച്ചന നന്തികാട്ട്, ബ്ലെസ്സി പണയപ്പറമ്പില്‍, അലക്‌സിസ് പുത്തന്‍പുരയില്‍ എന്നിവരാണ് മാര്‍ഗംകളി അവതരിപ്പിച്ചത് .

 

Previous Post

കെ.സി..സി.എം.ഇ ബാംബിനോസ് 2024 സ്റ്റുഡന്‍്റ്സ് ക്യാമ്പ് ആരംഭിച്ചു

Next Post

രാജപുരം കോളേജില്‍ സ്‌പോട്ട് അഡ്മിഷനിലേക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Total
0
Share
error: Content is protected !!