കെ.സി..സി.എം.ഇ ബാംബിനോസ് 2024 സ്റ്റുഡന്‍്റ്സ് ക്യാമ്പ് ആരംഭിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് ഗള്‍ഫിലെ കുട്ടികള്‍ക്കായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തുന്ന അവധിക്കാല സ്റ്റുഡന്റ്‌സ് ക്യാമ്പ് ബാംബിനോസ് 2024 കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. KCCME ചെയര്‍മാന്‍ ജെറി ജോയ് ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, KCC പ്രസിഡണ്ട് ബാബു പറമ്പെടത്തുമലയില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. KCCME വൈസ് ചെയര്‍മാന്‍ ജോര്‍ജ് തോമസ് നെടുംതുരുത്തില്‍ സ്വാഗതവും ബഹ്‌റൈന്‍ യൂണിറ്റ് പ്രസിഡണ്ട് ബിനു മാത്യു കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ജിജോയ് ജോര്‍ജ്, റിയാദ് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ഫിലിപ്പ് മുതലായവര്‍ സന്നിഹിതരായിരുന്നു. ഫാ. ടിനേഷ് പിണര്‍ക്കയില്‍, അഡ്വ. ആല്‍ബിന്‍ ജോണി എന്നിവര്‍ നേതൃത്വം നല്‍കുന്ന കട്ടുറുമ്പ് ടീമാണ് ക്യാമ്പ് നയിക്കുന്നത്.

 

Previous Post

ഗ്രാന്‍ഡ് പേരന്‍സ് ഡേയും യുവജനദിനവും സംയുക്തമായി ആഘോഷിച്ചു

Next Post

യൂക്കരിസ്റ്റിക് കോണ്‍ഫറന്‍സില്‍ ക്നാനായ തരംഗമായി ബെന്‍സന്‍വില്‍ യുവതികള്‍

Total
0
Share
error: Content is protected !!