പിറവം : ഹോളി കിംഗ്സ് ഫൊറോന ദേവാലയത്തില്‍ കെ.സി.വൈ.എല്ലിന്‍െറയും കെ.സി.ഡബ്ള്യു.എ യുടെയുംനേതൃത്വത്തില് ഗ്രാന്‍ഡ് പേരന്‍സ് ഡേയും യുവജനദിനവും സംയുക്തമായി ആഘോഷിച്ചു. വികാരി റവ ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവാഹം കഴിഞ്ഞ് 40 വര്‍ഷവും നാലും അതില്‍ കൂടുതല്‍ മക്കളുള്ള മാതാപിതാക്കളെ ആദരിച്ചു. കെസിവൈല്‍ പ്രസിഡന്റ് ചാക്കോ ഷിബു സ്വാഗതം ആശംസിച്ചു. ഫാ.സ്റ്റീഫന്‍ മുടക്കോടിയില്‍, സിസ്റ്റര്‍. അല്‍ഫോന്‍സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. KCWA പ്രസിഡന്റ് ജൈനമ കുഴിക്കാട്ട്മനക്കല് നന്ദി അറിയിച്ചു. KCWA ഫൊറോന പ്രസിഡന്റ് രമ്യ ബിജോയ്, അനീഷ് പനച്ചിക്കുഴി, ജെറിന് രാജു, ബെസ്റ്റിന് ബേബി, ജിസ്ന സാജു, സോനാ സണ്ണി, മിനി സണ്ണി, ടിക്സിന് എന്നിവര്‍ സന്നിഹിതരായിരുന്നു. KCYL ഡയറക്ടര്‍ ഡോ. ബെന്നി കാവനാല്‍ പതാകയുയര്‍ത്തി.