കെ. സി. വൈ. എല്‍ ഇടയ്ക്കാട്ട് ഫൊറോന യുവജനദിനാഘോഷവും റാമ്പ് വാക്ക് മത്സരവും നടത്തപ്പെട്ടു

കണ്ണങ്കര: യുവജന ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എല്‍ ഇടക്കാട്ട് ഫൊറോന തല യുവജന ദിനാഘോഷവും റാമ്പ് വാക്ക് മത്സരവും കണ്ണങ്കര യൂണിറ്റില്‍ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ കണ്ണങ്കര യൂണിറ്റ് ഡയറക്ടര്‍ അനീഷ് മാത്യു പോളക്കണ്ടത്തില്‍ പതാക ഉയര്‍ത്തി . തുടര്‍ന്ന് ക്നാനായ റാമ്പ് വാക്ക് മത്സരം നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്‍്റ് ആല്‍ബിന്‍ പാപ്പച്ചന്‍ കൊല്ലംപറമ്പിലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജിസ്മി ബാബു കദളിക്കാട് സ്വാഗതം ആശംസിച്ചു. ഫൊറോന ചാപ്ളയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ആമുഖ സന്ദേശം നല്‍കി. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളിയന്‍ ഫാ. പ്പട്ട ടിനേഷ് കുര്യന്‍ പിണര്‍ക്കയില്‍ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്തു. കണ്ണങ്കര യൂണിറ്റ് ചാപ്ളിയന്‍ ഫാ.ജോസഫ് കീഴങ്ങാട്ട്, കെ.സി. സി പ്രസിഡന്‍്റ് സൈമണ്‍ സേവ്യര്‍ മണപ്പള്ളി എന്നിവര്‍ സംസാരിച്ചു. റാമ്പ് വാക്ക് മാത്സരത്തില്‍ ഒന്നാം സ്ഥാനം കുമരകം യൂണിറ്റും, രണ്ടാം സ്ഥാനം എസ്. എച്ച്. മൗണ്ട് യുണിറ്റും, മൂന്നാം സ്ഥാനം നീറിക്കാട് യുണിറ്റും കരസ്ഥമാക്കി. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളിയന്‍ ഫാ.ടിനേഷ് കുര്യന്‍ പിണര്‍ക്കയില്‍, ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴി, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. അഞ്ജിത എസ്. വി.എം എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു കെ.സി.വൈ.എല്‍ കണ്ണങ്കര യൂണിറ്റ് പ്രസിഡന്‍്റ് ഫെലിക്സ് പി സാജു നന്ദി പറഞ്ഞു.

Previous Post

KCCME സ്റ്റുഡന്റ്‌സ് ക്യാമ്പ് ജൂലൈ 18, 19 തീയതികളില്‍

Next Post

കെ.സി.വൈ.എല്‍ അതിരൂപത കൃഷിക്കൂട്ടം പദ്ധതി ഉദ്ഘാടനം

Total
0
Share
error: Content is protected !!