ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

തെള്ളകം: കെ.സി.ബി.സി പ്രൊ-ലൈഫ് സംസ്ഥാനസമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് കോട്ടയം അതിരൂപതയില്‍ സ്വീകരണം നല്‍കി. ജൂലൈ 13-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂര്‍ ഫൊറോനയുടെ സ്വീകരണം ഏറ്റുവാങ്ങി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ എത്തിച്ചേര്‍ന്ന സന്ദേശയാത്രയെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അത് നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മരണസംസ്‌ക്കാരത്തില്‍നിന്ന് ജീവസംസ്‌ക്കാരത്തിലേയ്ക്ക് നമ്മള്‍ വളരണമെന്നും ദൈവദാനമായ ജീവന്‍ ആംഭനിമിഷം മുതല്‍ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്നും മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കെ.സി.ബി.സി പ്രൊ-ലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. ക്ലീറ്റസ്, കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിബിന്‍ മണലോടിയില്‍, കെ.സി.ബി.സി പ്രൊ-ലൈഫ് ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു ജോസഫ്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാമിലി കമ്മീഷന്‍ ആനിമേറ്റര്‍ ഡോ. സെല്‍മ എസ്.വി.എം, ഫാമിലി കമ്മീഷന്‍ പ്രതിനിധി ജോസ് പൂക്കുമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. ജോയ്‌സ് മുക്കുടം ജീവ വിസ്മയ മാജിക് അവതരിപ്പിച്ചു. അതിരൂപത ഫാമിലി കമ്മീഷന്‍, കരിസ്മാറ്റിക് കമ്മീഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

പഞ്ചാബ് മിഷന്‍ പ്രവര്‍ത്തനത്തിന് കൈതാങ്ങായി ബെല്‍ജിയം മിഷന്‍ലിഗ്

Next Post

പി.എസ്‌.സി കോഴ വിവാദം – ജനങ്ങളുടെ സംശയമകറ്റണം

Total
0
Share
error: Content is protected !!