ബ്രസല്‍സ്സ്: ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ മിഷ്യന്‍ലീഗ് സംഘടന പഞ്ചാബിലെ കോട്ടയം അതിരൂപതയുടെ മിഷന്‍പ്രവര്‍ത്തനത്തിന് സഹായമായി 655 യുറോ ( RS. 59000) കുടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാര്‍ഷികഅഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതാ സഹായമെത്രന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് കൈമാറി. പ്രേക്ഷിത പ്രവര്‍ത്തനശൈലി മിഷ്യന്‍ലീഗ് സംഘടനാ പ്രര്‍വര്‍ത്തനത്തിലൂടെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുക്ക സംവിധാനത്തിലുടെയാണ് കുട്ടികള്‍ ഈ ഫണ്ട് സമാഹരിച്ചത്. പ്രേക്ഷിത ആഭിമുഖ്യത്തോടെയുള്ള കുട്ടികളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചാപ്ലയിന്‍ ബിബിന്‍ കണ്ടോത്ത്, സയറക്റ്റര്‍ നിമിഷ ജിന്റൊ, വൈസ്സ് ഡയറക്റ്റര്‍ അലീസിയ സ്റ്റീഫന്‍, മാതാപിതാക്കന്‍മാര്‍ എന്നിവര്‍ പ്രോഹല്‍സാഹനവും പിന്‍തുണയും നല്‍കി.