സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പിറവം ഹോളി കിംഗ്‌സ് ഫൊറോന ഇടവകയിലെ KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ പിറവം ദേശവാസികള്‍ക്കായി സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നത്ത് നിര്‍വഹിച്ചു. KCWA പ്രസിഡന്റ് ജൈനമ കുഴിക്കാട്ട്മനക്കല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വികാരി ഫാദര്‍ തോമസ് പ്രാലേല്‍, KCC ഫൊറോന പ്രസിഡന്റ് മോന്‍സി കുടിലില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. KCYL വൈസ് പ്രസിഡന്റ് ജെറിന്‍ കീച്ചേരിയില്‍ നന്ദി പറഞ്ഞു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും, സൗജന്യ ECO, ECG, BP പരിശോധനകളും മരുന്ന് വിതരണവും നടത്തി. അസിസ്റ്റന്റ് വികാരി ഫാദര്‍ സ്റ്റീഫന്‍ മുടക്കോടിയില്‍, KCYL പ്രസിഡന്റ് ചാക്കോ ഷിബു, KCC വൈസ് പ്രസിഡന്റ് ജോണ്‍ കോറപ്പള്ളി, ട്രഷറര്‍ ജിജോ ചെമ്മനാട്, സണ്ണി പാലായില്‍, സാജു ചെന്നാട്ട്, ബേബി വെള്ളാപ്പള്ളിയില്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Previous Post

മാഞ്ഞൂര്‍സൗത്ത്: കുറുമുള്ളൂര്‍ ചെറ്റയില്‍ സി.ടി ഫിലിപ്പ്

Next Post

സമൂഹ ശാക്തീകരണം കുടുംബ ശാക്തീകരണത്തിലൂടെ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!