എട്ടാം വാര്‍ഷികം വര്‍ണ്ണാഭമാക്കി ബെല്‍ജിയം ക്‌നാനായ കാത്തലിക്ക് കുടിയേറ്റം

ബെല്‍ജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബെല്‍ജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്‌നാനായ മക്കളെ സഭയോടു സമുദായത്തോടു ചേര്‍ത്തുനിര്‍ത്തി മുന്നോട്ടു നയിക്കുംവാന്‍ ആരംഭിച്ച ബെല്‍ജിയം കുടിയേറ്റത്തിന്റെ ഏട്ടാം വാര്‍ഷികം 2024ജൂലൈ 10 ന് ബ്രസല്‍സ്സിലെ ക്ലാരറ്റ് ഓഡിറ്റോറിയത്തില്‍വച്ച് അഘോഷപൂര്‍വ്വം നടത്തപ്പെട്ടു. മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു., ഫാ. ബിനോയി കൂട്ടനാല്‍, ഫാ. പ്രിന്‍സ്സ് മുളകുമറ്റത്തില്‍, ഫാ. ജിജോ ഇലവുങ്കല്‍ചാലില്‍,ഫാ.ബിബിന്‍ കണ്ടോത്ത് എന്നിവര്‍ സഹകാര്‍മ്മികര്‍അയിരുന്നു. തുടര്‍ന്ന് കുടിയേറ്റം പ്രസിഡന്റ് ജോമി ജോസഫിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട എട്ടാമത് വാര്‍ഷിക പൊതുസമ്മേളനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കുടിയേറ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഷിബി ജേക്കബ് ആമുഖ സന്ദേശംനല്‍ക്കുകയും, ചാപ്ലിന്‍ ഫാ. ബിബിന്‍ കണ്ടോത്ത് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

കുടിയേറ്റം ജോ. സെക്രെട്ടറി ശ്രീമതി സിന്ധു മോള്‍ ജോമോന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രെഷറര്‍ ലിജോ ജേക്കബ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ.ബിനോയ് കുട്ടനാല്‍, ഫാ.പ്രിന്‍സ് മുളകുമറ്റത്തില്‍, ഫാ. ജിജോ ഇലവുങ്കല്‍ചാലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌സംസാരിച്ചു.
കുടിയേറ്റം വൈസ് പ്രസിഡണ്ട് ജോബി ജോസഫ് ഏവരെയും സ്വാഗതംചെയ്യുകയ്യും, ജോ. സെക്രെട്ടറി സിന്ധു മോള്‍ ജോമോന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.പൊതുസമ്മേളനത്തില്‍ വച്ച് അഞ്ച് കുട്ടികളുടെ മാതാപിതാക്കളായ ജോമറ്റ് & നിമ്മി ജോമെറ്റ് കൊച്ചുവീട്ടില്‍ ദമ്പതികളെയും കുടിയേറ്റം മാതാഅധ്യാപകരെയും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ്
ആദരിച്ചു. മിഷ ന്‍ലിഗ് കുട്ടികള്‍ കുടക്കയിലൂടെ സമാഹരിച്ച തുക പഞ്ചാവ് മിഷന്‍പ്രവര്‍ത്തനത്തിനായി അഭി പിതാവിന് കൈമാറി. ഈ വര്‍ഷത്തെ മികച്ച കൂടാരയോഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ സെന്റ്.മിഖായേല്‍ കൂടാരയോഗം ഒന്നാംസ്ഥാനവും, st. തോമസ്സ് & ഇന്‍ഫാന്‍ ജീസസ്സ് കൂടാരയോഗങ്ങള്‍ രണ്ടാം സ്ഥാനംവും, തിരുഹൃദയം & ഹോളിഎയ്ഞ്ചല്‍സ്സ് കൂടാരയോഗങ്ങള്‍ മൂന്നാംസ്ഥാനവും കരിസ്ഥതമാക്കി. ഈ വര്‍ഷത്തെ കായിക മത്സരങ്ങളുടെ ഓവറോള്‍ ട്രോഫികള്‍ വിശുദ്ധ പത്താം പീയുസ് , St. തോമസ്സ്, ഹോളി എയ്ഞ്ചല്‍സ്സ് എന്നി കൂടാരയോഗങ്ങള്‍ യധാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥതമാക്കി. സ്‌നേഹവിരുന്നും, കൂടാരയോഗങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തപ്പെട്ട നയനമനോഹരമായ കലായിരുന്നു വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. തുടര്‍ന്ന് സമ്മാന കൂപ്പണ്‍ നിറക്കെടുപ്പ് നടത്തുകയും വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്യുകയും ചെയ്തു.

ഏറ്റവു കൂടുതല്‍ കപ്പണ്‍ വിറ്റഴിച്ച ഇന്‍ഫാന്‍ ജീസസ്സ് കൂടാരയോഗം സമ്മാനത്തിന് അര്‍ഹരായി. നാടന്‍ തട്ടുകട തുറന്ന്പ്രവര്‍ത്തിച്ചത് വെത്യസ്തന ഉളവാക്കി. സുനസ്സുകളുടെ നിസ്വര്‍ത്ഥമായ സേവനവും, സാമ്പത്തികമായ സംഭാവനകളും, സജീവമായ സാനിധ്യവും, സഹകരണവും പ്രാര്‍ത്ഥനയും ഈ വര്‍ഷികത്തെ വര്‍ണ്ണാഭമാക്കി.വാര്‍ഷികഘോഷപരിപാടികള്‍ക്ക് കുടിയേറ്റം ചാപ്ലയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത്,അഡ്മിനിസ്റ്റേറ്റര്‍ ഷിബി ജേക്കബ്, കുടിയേറ്റം പ്രസിഡന്റ് ജോമി ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളായ ജോബി ജോസഫ്, സിമി റ്റോജി, ലിജോ ജേക്കബ്, സിന്തുമോള്‍ ജോമോന്‍, ജെറി മാത്യു, വിവിധ കമിറ്റി അംഗങ്ങള്‍,കണ്‍വിനര്‍മാര്‍, എന്നിവര്‍ നേതൃത്വംനല്‍കി.

 

Previous Post

മള്ളുശേരി: പാറയ്ക്കല്‍ ജാന്‍സി സൈമണ്‍

Next Post

മാഞ്ഞൂര്‍സൗത്ത്: കുറുമുള്ളൂര്‍ ചെറ്റയില്‍ സി.ടി ഫിലിപ്പ്

Total
0
Share
error: Content is protected !!