ബിജോ ജോസ് ചെമ്മാന്ത്രക്ക് ബഷീര്‍ സാഹിത്യ പുരസ്‌കാരം

ഏറ്റവും മികച്ച ചെറുകഥാസമാഹാരത്തിനുള്ള ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് ബിജോ ജോസ് ചെമ്മാന്ത്രയുടെ ‘ബോണ്‍സായ് മരത്തണലിലെ ഗിനിപ്പന്നികള്‍’ അര്‍ഹമായി. പ്രശസ്ത സാഹിത്യ നിരൂപകനായ പ്രൊഫ. M K സാനു മാഷിന്റെ മേല്‍നോട്ടത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് കൃതികള്‍ വിലയിരുത്തി പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ആശയം ബുക്സാണ് കഥകളുടെ സുല്‍ത്താനായ ബഷീറിന്റെ സ്മരണക്കായി സാഹിത്യ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോഴിക്കോട് വിപുലമായി സംഘടിപ്പിക്കുന്ന ബഷീര്‍ ഉത്സവത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
ഫൊക്കാനായുടെ കാരൂര്‍ നീലകണ്ഠപ്പിള്ള സാഹിത്യ പുരസ്‌ക്കാരവും ‘ ബോണ്‍സായ് മരത്തണലിലെ ഗിനിപ്പന്നികള്‍’ ക്ക് ലഭിച്ചിരുന്നു. കുമരകം വള്ളാറപ്പള്ളി ഇടവകാംഗമായ ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ മെരിലാന്റ് സ്റ്റേറ്റില്‍ താമസിക്കുന്നു. ഐടി മേഖലയില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാസമാഹാരമാണിത്. ഗ്രീന്‍ ബൂക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Previous Post

കൊട്ടൂര്‍വയലിലെ യുവജനദിനാഘോഷം വേറിട്ട അനുഭവമായി

Next Post

മാള്‍ട്ടയില്‍ ക്‌നാനായ വടം വലി ടീം രൂപീകൃതമായി

Total
0
Share
error: Content is protected !!