വിയന്ന: ഇടയ സന്ദര്‍ശനത്തിന്‍്റെ ഭാഗമായി വിയന്നായില്‍ എത്തിയ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിനെ ഓസ്ട്രിയന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി , കെ. സി. വൈ. എല്‍ ഓസ്ട്രിയ, കിഡ്സ് ക്ളബ്ബ് വിയന്നാ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു. ഓസ്ട്രിയന്‍ ക്നാനായക്കാരുടെ ആത്മിയ ഗുരു ഫാ. ജിജോ ഇലവുങ്ക ചാലിലും ബ്രദര്‍ റോബിന്‍ കൂവപ്പള്ളിയും സന്നിഹിതരായിരുന്നു. എ. കെ. സി. സി പ്രസിഡന്‍്റ് രാജേഷ് കടവില്‍ പിതാവിനു പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു.
് റെണ്‍വാന്‍ വെഗ്ഗില്‍ കെ. സി. വൈ. എല്‍ ഓസ്ട്രിയ സംഘടിപ്പിച്ച മിറ്റിംഗില്‍ പങ്കെടുത്ത അംഗങ്ങള്‍ പുരാതനപ്പാ ട്ടിന്‍്റെ അകമ്പടിയോടെ പിതാവിനെ ഹാളിലേക്കാനയിച്ചു. ക്നാനായ സമുദാ യത്തേക്കുറിച്ചും സീറോ മലബാര്‍ സഭയേക്കുറിച്ചുമുള്ള യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്കു് പിതാവ് വ്യക്തമായി മറുപടി നല്‍കി. ഫാ. ജിജോ എലവുങ്കചാലിലും ബ്രദര്‍ റോബിന്‍ കൂവപ്പള്ളിയും സന്നിഹിതരായിരുന്നു.. കെ. സി. വൈ.എല്‍. സംഘടിപ്പിച്ച സ്നേഹവിരുന്നിലും പങ്കെടുത്ത ശേഷമാണ് പിതാവ് യാത്രയായത് . കെ.സി.ശെവ.എല്‍ പ്രസിഡന്‍്റ് സ്റ്റീന വടക്കുംചേരില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മെലാനി കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.
പിതാവിന്‍്റെ ഇടയസന്ദര്‍ശനം പ്രമാണിച്ച് ഇടവകദിനാഘോഷവും നടത്തി. വിശുദ്ധ കുര്‍ബ്ബാന യോടെ പരിപാടികള്‍ക്കു് തുടക്കം കുറിച്ചു. പിതാവിനെയും മറ്റ് സഹകാര്‍മ്മിക രെയും പ്രദക്ഷിണം ആയി എ. കെ. സി. സി. അംഗങ്ങള്‍ ഗ്രോസ് എന്‍സേഴ്സ് ഡോര്‍ഫിലെ മരിയഷൂട്സ് ദേവാലയത്തിലേക്ക് ആനയിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്‍്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഹൈലിഗന്‍ ക്രോയ്സ് സെമിനാരി ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ ലൈറ്റ്നര്‍, മരിയ ഷൂട്സ് പള്ളി വികാരി ഫാ. അര്‍ക്കാഡിയൂസ് ബോറോവ്സ്കി, എ. കെ. സി. സി. യുടെ സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ. ജിജോ ഇലവുങ്കച്ചാലില്‍,വിന്‍സഷ്യന്‍ സഭാഗം ഫാ. മാത്യു ഇയ്യാലയില്‍ , പിയാരിസ്റ്റെന്‍ സഭാഗമായ ഫാ. ഷൈന്‍ മുണ്ടുവേലില്‍ എന്നിവര്‍ സഹകാ ര്‍മ്മികരായിരുന്നു. ബ്രദര്‍ റോബിന്‍ കൂവപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ലിറ്റര്‍ജി കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കാഴ്ചസമര്‍പ്പണവും ദിവ്യബലി ഭക്തി സാന്ദ്രമാക്കി . കുര്‍ബാന മദ്ധ്യേ വിന്‍സഷ്യന്‍ സഭാഗംങ്ങളായ ബ്രദര്‍ അലക്സും ബ്രദര്‍ റ്റാന്‍സനും പിതാവില്‍ നിന്നും യൗപ്പദി യാ കൊനുസ പട്ടം സ്വീകരിച്ചു.
കുര്‍ബാനക്ക് ശേഷം സെക്രട്ടറി ജോര്‍ജ് വടക്കുംചേരിലിന്‍്റെ നേതൃത്വത്തില്‍ എ. കെ. സി. സി. അംഗങ്ങള്‍ തയ്യാറാക്കിയ പിടിയും കോഴിയും സ്നേഹ വിരുന്നായി നല്‍കി – എ.കെ. സി.സി പ്രസിഡണ്ട് രാജേഷ് കടവിലിന്‍്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ മാര്‍ പണ്ടാരശേരില്‍ സന്ദേശം നല്കി. ഫാ. ജിജോ ഇലവുങ്കചാലില്‍ ഫാ. ഷൈന്‍ മുണ്ടുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. യൂറോപ്പില്‍ എത്തിയിട്ട് 50 വര്‍ഷം തികഞ്ഞ ബെന്നി – നാന്‍സി മാളിയേക്കല്‍, ചാക്കോ – മേഴ്സി വട്ടനിരപ്പേല്‍, തോമസ് – മോളി മുളക്കല്‍ എന്നീ മൂന്ന് കുടുംബങ്ങളെ പിതാവ് പൊന്നാട അണിയിച്ചു ആദരിച്ചു. നാല് മക്കളുള്ള എ. കെ. സി സി. യിലെ 4 കുടുംബങ്ങളെയും ആദരിച്ചു..കെ. സി. വൈ. എല്‍., കിഡ്സ്ക്ളബ് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. പ്രസിഡണ്ട് രാജേഷ് കടവില്‍ സ്വാഗതവും സെക്രട്ടറി ജോര്‍ജ് വടക്കുംചേരില്‍ നന്ദിയും പറഞ്ഞു. സ്മിത വടക്കുംചേരില്‍ പരിപാടി മോഡറേറ്റ് ചെയ്തു.