വെള്ളൂര്‍ തിരുക്കുടുംബ ക്നാനായ കത്തോലിക്ക ദൈവാലയ ഇടവകാംഗമായ ബിജു കെ സ്റ്റീഫന്‍ ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചു. കുഴിക്കാട്ടില്‍ പരേതനായ സ്റ്റീഫന്്റെയും അന്നമ്മയുടെയും മകനായ ഇദ്ദേഹം തന്‍്റെ 26-ാം വയസില്‍ എസ്. ഐ ആയാണ് സേവനം ആരംഭിക്കുന്നത്. കടുത്തുരുത്തി വലിയപ്പള്ളി ഇടവകാംഗമായ കളപ്പുരയില്‍ ജിനിയാണ് ഭാര്യ. സ്റ്റിവിയ, സ്റ്റിവിന് എന്നിവര്‍ മക്കളാണ്. ക്നാനായ കത്തോലിക്ക സമുദായത്തില്‍ നിന്നും കേരള പോലീസില്‍ എസ്.പി റാങ്കില്‍ എത്തുന്ന ആദ്യത്തെയാളാണ്. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ അവാര്‍ഡ് 2 തവണ നേടിയിട്ടുള്ള ഇദ്ദേഹം വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹനായിട്ടുണ്ട്.