കൂടല്ലൂരില്‍ യുവജനദിനാഘോഷം

കൂടല്ലുര്‍: കെ.സി. വൈ. എല്‍ യൂണിറ്റിന്‍്റെ യുവജന ദിന ആഘോഷവും പ്രവര്‍ത്തന ഉദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു. യൂണിറ്റ് ഡയറക്ടര്‍ ജെയിംസ് എറികാട്ട് പതാക ഉയര്‍ത്തുകയും യൂണിറ്റ് സെക്രട്ടറി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രസിഡന്‍റ് അലക്സിന്‍ തോമസ് വെള്ളാപ്പള്ളിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. ലൂക്ക് പൂതൃക്കയില്‍ ഉദ്ഘാടനം ചെയ്തു. കെ.സി. വൈ. എല്‍ മുന്‍ അതിരൂപത പ്രസിഡന്‍്റ് ബിബിഷ് ഒലിക്കാമുറിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ കെ. സി. വൈ. എല്‍ ഡയറക്ടര്‍ ജയിംസ് എറികാട്ട് ബിബീഷ് ഓലിക്കാമുറിയിലിന് നല്‍കി പ്രകാശനം ചെയ്തു. പാലാ മരിയ സദനിലേക്കുള്ള കരുണക്കുറ്റി ഉദ്ഘാടനം ഫാ. ലൂക്ക് പൂതൃക്കയില്‍, ബിബീഷ് ഒലിക്കാമുറിയില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി. എയ്ഞ്ചല്‍ മരിയ നന്ദി പറഞ്ഞു. കെ.സി.വൈ. എല്‍ ഡയറക്ടര്‍ ജെയിംസ് എറികാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോബിത എസ് വി എം, ലേഡി അഡൈ്വസര്‍ സ്റ്റെഫി പുളിക്കില്‍, ഭാരവാഹികളായ അലക്സിന്‍ തോമസ് വെള്ളാപ്പള്ളിയില്‍,ആല്‍ഫി മാത്യു കോളങ്ങായില്‍, ജോയല്‍ ജോര്‍ജ് ചത്തേലില്‍, എയ്ഞ്ചല്‍ മരിയ ലിജോ വെള്ളാപ്പള്ളി, മെല്‍ബിന്‍ മാത്യു കോളങ്ങായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

അശരണര്‍ക്ക് ആലംബമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ന്യൂയോര്‍ക്ക്: കുറുപ്പന്തറ കളത്തില്‍ സിറിയക്

Total
0
Share
error: Content is protected !!